വിമാനത്താവളങ്ങളില്‍ മറ്റുള്ളവരുടെ ലഗേജ് ഏറ്റെടുക്കുന്നവര്‍ ജാഗ്രതൈ
ദുബൈ:വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് ഏറ്റെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഏറ്റെടുക്കുന്ന ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കൂടി യാത്രക്കാരന് ഏല്‍ക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന് നല്കുന്ന മുന്നറിയിപ്പ്. സഹായ മനസ്ഥിതിയുമായി മറ്റാരുടെയെങ്കിലും ബാഗേജുകള്‍ എടുക്കുന്നവരും നിയമക്കുരിക്കില്‍ പെടുന്ന അവസ്ഥയുണ്ടാവാറുണ്ട്. ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവര്‍ക്ക് അറിയില്ല. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ എത്തിച്ചേരുന്ന വിമാനത്താവളത്തിലോ ഏറ്റെടുക്കുന്നവരെ കുഴപ്പാക്കത്തിലാക്കാന് സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാല്‍, ബാഗേജിനകത്ത് നിരോധിത വസ്തുവുണ്ടായിരുന്നതിനാല് യാത്രക്കാരി വിമാനത്താവളത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെക്കപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ബാഗേജിന്റെ യാഥാര്‍ത്ഥ ഉടമസ്ഥനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."