നികുതി കൂട്ടുന്നതിന് എതിര്: കേന്ദ്രം ഏര്‍പെടുത്തിയ ജി.എസ്.ടി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആവശ്യ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചരക്ക് സേവന നികുതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂട്ടുന്നതിന് സര്‍ക്കാര്‍ എതിരാണ്. നിരക്ക് വര്‍ധന പാടില്ലെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെങ്കിലും ഓണത്തിന് കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. ഓണത്തിന് 14 ഇനങ്ങളുള്ള കിറ്റ് ആണ് നല്‍കുക. കിറ്റ് വിതരണം ചെയ്യുന്നതിന് 425 കോടിയുടെ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി എടുക്കുന്ന വായ്പകള്‍ കിഫ്ബിയുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. സര്‍ക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."