HOME
DETAILS
MAL
അര്ജുന് ആയങ്കിയുടെ മേല്‍ ചുമത്തിയ 'കാപ്പ' റദ്ദാക്കി
backup
July 26 2022 | 16:07 PM
കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്ജുന് ആയങ്കിയുടെ മേല്‍ ചുമത്തിയ 'കാപ്പ' റദ്ദാക്കി. 2017ന് ശേഷം കേസുകളില്ലെന്നും, മുന്‍ കേസുകള്‍ സി.പി.എം പ്രവര്ത്തകനായിരിക്കെയാണെന്നുമുള്ള അര്‍ജുന്റെ ഹരജി പരിഗണിച്ച് കാപ്പ അഡൈ്വസറി ബോര്‍ഡിന്റെതാണ് നടപടി.
കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസമാണ് അര്ജുന് ആയങ്കിക്കെതിരെ 'കാപ്പ' ചുമത്തിയത്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടേയും സ്വര്‍ണക്കടത്ത് കേസിന്റേയും പശ്ചാത്തലത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."