HOME
DETAILS

മൻകി ബാത്തല്ല ജനാധിപത്യം

  
backup
July 26 2022 | 20:07 PM

532-45623


ലോക്‌സഭയിൽ വിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന് ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ്, തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളായ ജ്യോതി മണി, മാണിക്കം ടാഗോർ എന്നിവരെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ സ്പീക്കർ ഓംബിർല സസ്പെൻഡ് ചെയ്തിരിക്കുന്നു.


രാജ്യസഭയിൽ പ്രതിഷേധിച്ചതിന് 19 പ്രതിപക്ഷപ്പാർട്ടി എം.പിമാരെ രാജ്യസഭാ ചെയർമാനും സസ്‌പെൻഡ് ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയെന്ന ജനാധിപത്യപരമായ ഉത്തരവാദിത്വം നിർവഹിച്ചതിനാണ് സസ്‌പെൻഷൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ ഉന്നയിച്ച് വരികയാണ്. എന്നാൽ നിഷേധാത്മക നിലപാടായിരുന്നു സ്പീക്കറുടേത്. രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തല്ലിക്കെടുത്തി വരികയായിരുന്നു ചെയർമാൻ. പ്രതിപക്ഷം ഉന്നയിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയങ്ങളെല്ലാം പാർലമെന്റിൽ ചർച്ച ചെയ്യാമെന്നായിരുന്നു സഭാസമ്മേളനം തുടങ്ങും മുമ്പ് സ്പീക്കർ വിളിച്ച പ്രതിപക്ഷപ്പാർട്ടി നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധങ്ങൾ വിലക്കി ലോക്‌സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റുകൾ സർക്കുലറുകളും പുറപ്പെടുവിച്ചു. പ്രതിഷേധിക്കേണ്ടവർ സഭയ്ക്ക് പുറത്തു പോകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ പറഞ്ഞത്.
പാർലമെന്റിന് പുറത്തല്ല. പാർലമെന്റിനകത്താണ് ജനങ്ങളുടെ ശബ്ദം മുഴങ്ങേണ്ടത്. അരി വില ഇന്നെവിടെയെത്തി നിൽക്കുന്നുവെന്ന് ചോദിക്കേണ്ടത് പാർലമെന്റിനുള്ളിലാണ്. വിലക്കയറ്റത്തിന് നിങ്ങൾ നടപ്പാക്കിയ ജി.എസ്.ടി സംവിധാനവുമായി ബന്ധമുണ്ടെന്ന് പറയേണ്ടതും അവിടെയാണ്.


പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റം സാധാരണക്കാരെ പൊറുതി മുട്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും പരിഹാരം കാണണമെന്നും പാർലമെന്റിനുള്ളിലല്ലെങ്കിൽ മറ്റെവിടെ പറയും. ഇതെല്ലാം അനാവശ്യ ചോദ്യങ്ങളാണെന്നും പാർലമെന്റിന്റെ അച്ചടക്കത്തിന് നിരക്കാത്തതാണെന്നുമാണോ സർക്കാർ കരുതുന്നത്.
ശല്യക്കാരായ ഈ ചോദ്യകർത്താക്കളെ പുറത്താക്കുകയാണ് സ്പീക്കർ ചെയ്യുന്നത്. സസ്‌പെൻഷൻ കൊണ്ട് സർക്കാർ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നത് ആദ്യസംഭവമല്ല. ടി.എൻ പ്രതാപൻ തന്നെ നാലുതവണ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നടപടിച്ചട്ടങ്ങൾ പാലിക്കാത്തത് ചോദ്യം ചെയ്തതിന് തൃണമൂൽ എം.പി ഡെറക് ഒബ്രയൻ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കിയത് ചോദ്യം ചെയ്തതിന് ബിനോയ് വിശ്വം, എളമരം കരീം എന്നിവരടക്കം 12 എം.പിമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.


പാർലമെന്റംഗങ്ങൾ പൊതു ജനത്തിന്റെ പ്രതിനിധികളാണ്. അവരെ പുറത്താക്കുകയെന്നാൽ ജനങ്ങളെ പുറത്താക്കുകയെന്നാണർത്ഥം. മൻകി ബാത്തല്ല ഇന്ത്യൻ ജനാധിപത്യമെന്ന് സ്പീക്കറും സർക്കാറും മനസ്സിലാക്കണം. പാർലമെന്റിലെ സംസാര സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ ഭരണകൂടത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ പറയാനുള്ള അവസരവും അവകാശവുമല്ല. ജനാധിപത്യം അടിസ്ഥാനപരമായി സംഭാഷണമാണ്. ചർച്ചയിലൂടെയാണ് ജനാധിപത്യം വികസിക്കുന്നത്. അടിയന്തരാവസ്ഥയിൽ സംഭാഷണങ്ങളുണ്ടായിരുന്നില്ല. പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് അടിയന്തരാവസ്ഥയാണ്. ജനാധിപത്യ വിരുദ്ധതയാണ് മോദി സർക്കാരിന്റെ മുഖമുദ്രയെന്ന വിമർശം ശക്തമാണ്. അത് പാർലമെന്റിലേക്കും പടരുമ്പോൾ ജനാധിപത്യം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്.


ജനത്തെ കണ്ണീരിലും ദുരിതത്തിലുമാഴ്ത്തിയല്ല ഒരു ഭരണാധികാരി ചരിത്രത്തിൽ ഇടം പിടിക്കാൻ ശ്രമിക്കേണ്ടതെന്ന് മുഖത്ത് നോക്കിപ്പറയാൻ ആളു വേണം. വിയോജിക്കുന്നതിനും എതിർക്കുന്നതിനുമുള്ള പരിസരമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലുള്ള അതിർവരമ്പ് നേർത്തതാണ്. ആ അതിർവരമ്പ് കാക്കാൻ പാർലമെന്റ് പുലർത്തേണ്ട ജാഗ്രതയാണ് ജനാധിപത്യത്തിന്റെ വില. അതില്ലാതെ നാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെക്കുറിച്ച് വാചാലമാകുന്നതിൽ അർത്ഥമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago