ലുലുവിന് ഉഗാണ്ടയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലം നല്കി സര്‍ക്കാര്‍
ദുബൈ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉഗാണ്ട സര്‍ക്കാര്‍. രാജ്യത്തെ ഏക അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എന്റബേയിലാണ് ഇതിനായുള്ള സ്ഥലം അനുവദിച്ചത്.
ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഗാണ്ടയിലെ വ്യാപാര മേഖലയില്‍ നിക്ഷേപിക്കുവാന്‍ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നു. ഉഗാണ്ടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉഗാണ്ട സര്‍ക്കാര്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."