രാജ്ഭവനിലേക്ക് മാര്‍ച്ച്; വി.ഡി സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റില്‍
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയില്‍ രാജ്ഭവന് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം. പ്രവര്‍ത്തകരെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാജ്ഭവന്റെ മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലിസ് മാര്‍ച്ച് തടഞ്ഞു. പിന്നീട് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്ഭവന് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു തുടര്‍ന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു.
ഇഡി വേട്ടയാടലിനെതിരെ ഇന്നും പാര്‍ലമെന്റിലും എഐസി സി ആസ്ഥാനത്തും പ്രതിഷേധമരങ്ങേറി. വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ എംപിമാരെയും എഐസിസിക്ക് പുറത്തേക്ക് മാര്‍ച്ച് നടത്തിയവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."