HOME
DETAILS

ലോകത്തെ വിസ്മയിപ്പിക്കാൻ വീണ്ടും സഊദി അറേബ്യ, ഇത് വരെ കാണാത്ത അത്ഭുതം ‘ദ ലൈൻ’ നഗരത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടു

  
backup
July 27 2022 | 12:07 PM

neom-new-project-the-line-2707

ജിദ്ദ: സഊദി സ്വപ്ന പദ്ധതിയായ ‘നിയോം’ മിൽ പുതിയ നഗരി ഉയരുന്നു. നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നിയോമിലെ ഭാവി നഗരമായ ‘ദി ലൈനി’ന്റെ ഡിസൈനുകൾ പുറത്ത് വിട്ടത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ് ‘ദി ലൈൻ’ എന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നത് ലോകത്തിനു കാണിച്ച് കൊടുക്കുന്ന മാതൃകയായിരിക്കും ‘ദ ലൈൻ’ നഗരം. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയിൽ നിന്ന് മുക്തമായ നഗരി ലോകത്തിനു അദ്‌ഭുതമായിരിക്കും സമ്മാനിക്കുക. നൂറ് ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന നഗരമായിരിക്കും ‘ദ ലൈൻ’. സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ 200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരവുമുള്ളതായിരിക്കും ദി ലൈൻ നഗരം. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിെൻറ ഉയരം 488 മീറ്ററായിരിക്കും. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള നഗരത്തിന്റെ ഇരു വശവും ഗ്ലാസ് കവറിംഗ് കൊണ്ട് അലങ്കരിച്ചിരിക്കും.

ഒമ്പത് ദശലക്ഷം നിവാസികളെ ഉൾക്കൊള്ളുന്ന നഗരി, സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേട്ടുകേൾവിയില്ലാത്തതാണ്. വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥയിൽ താമസക്കാർക്ക് ചുറ്റുമുള്ള പ്രകൃതി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കും ഈ പദ്ധതി. താമസക്കാർക്ക് അഞ്ച് മിനിറ്റ് കൊണ്ട് ദി ലൈനിലെ എല്ലാ സൗകര്യങ്ങളിലേക്കും പ്രവേശനം ലഭിക്കും. കൂടാതെ 20 മിനിറ്റ് എൻഡ്-ടു-എൻഡ് ട്രാൻസിറ്റ് ഉള്ള ഒരു അതിവേഗ റെയിൽ പദ്ധതിയും ഇവിടെ ഉണ്ടാകും. നഗര രൂപകൽപ്പനയ്ക്ക് ലൈൻ ഒരു പുതിയ സമീപനം ലോകത്തിനു സമ്മാനിക്കുണ്ട്. നഗരം ലംബമായി പ്രവർത്തിക്കുന്നു എന്ന ആശയം ആളുകൾക്ക് ത്രിമാനങ്ങളിൽ (മുകളിലേക്കും താഴേക്കും അല്ലെങ്കിൽ കുറുകെയും) കടന്നുപോകാനുള്ള സാധ്യത നൽകുന്നു. ഇത് സീറോ ഗ്രാവിറ്റി അർബനിസം എന്നറിയപ്പെടുന്ന ഒരു ആശയമാണ്.

ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, പൊതു പാർക്കുകൾ, കാൽനടയാത്രക്കാർ, സ്‌കൂളുകൾ, വീടുകൾ, ജോലിസ്ഥലങ്ങൾ എന്നിവയെ ഈ ആശയം അടുക്കി വെക്കുന്നു. അങ്ങനെ ഒരാൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ എല്ലാ ദൈനംദിന ആവശ്യങ്ങളിലും എത്തിച്ചേരാനാകും. ഭാവിയിലെ നഗരത്തിനായി ഈ വിപ്ലവകരമായ ആശയം വികസിപ്പിക്കുന്നതിനായി നിയോമിന്റെ നേതൃത്വത്തിലുള്ള ലോകപ്രശസ്ത ആർക്കിടെക്റ്റുകളുടെയും എഞ്ചിനീയർമാരുടെയും ഒരു സംഘം തന്നെ പിന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago