HOME
DETAILS
MAL
മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍
backup
July 27 2022 | 15:07 PM
കല്‍പ്പറ്റ: മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സീനിയര്‍ ക്ലാര്‍ക്ക് കെ.ഒ.സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായിരിക്കെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് സഹായം നല്കിയ കേസിലാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നാണ് നിബന്ധന. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."