യു.എ.ഇയില്‍ ദേശീയ പൊതുജനാരോഗ്യ കമ്മിറ്റി
ദുബൈ:രോഗവ്യാപനം തടയുക, പകര്‍ച്ചവ്യാധികളടക്കം കൃത്യമായി പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുക, ആരോഗ്യ സംവിധാനങ്ങളെ ഏകോപനത്തോടെ മുന്നോട്ടുകൊണ്ടുപോവുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേശീയ പൊതു ആരോഗ്യ കമ്മിറ്റിക്ക് യു.എ.ഇയില്‍ രൂപം നല്കി.
പൊതുജനാരോഗ്യ സംരക്ഷണത്തിന് നേതൃത്വം നല്കുന്ന പുതിയ കമ്മിറ്റിക്കാണ് യു.എ.ഇ മന്ത്രിസഭ രൂപം നല്‍കിയത്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യു.എ.ഇയുടെ ആരോഗ്യ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്കി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേര്‍ന്നത്.ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന എല്ലാ ആരോഗ്യ സംബന്ധമായ വെല്ലുവിളികളെയും നേരിടുന്നതിന് തയ്യാറെടുപ്പും സംവിധാനങ്ങളും ഒരുക്കുന്നതിന് ഈ കമ്മിറ്റിയായിരിക്കും.ആരോഗ്യമന്ത്രി അബ്ദുറഹ്മാന് അല്‍ ഉവൈസിയാണ്കമ്മിറ്റി ചെയര്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."