HOME
DETAILS

'തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫ്‌ളാഷ്ബാക്ക്'; മാധ്യമത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജലീല്‍

  
backup
July 28 2022 | 06:07 AM

kt-jaleel-made-serious-allegations-against-madhyam-2022

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രി കെ.ടി ജലീല്‍. മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലില്‍ അടയ്ക്കാന്‍ ഗൂഢാലോചന നടത്തി. സിറാജ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ പൂട്ടിക്കാന്‍ ശ്രമിച്ചു എന്നിവയാണ് ആരോപണങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഖുര്‍ആന്റെ മറവിലെ സ്വര്‍ണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വര്‍ണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വര്‍ണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളര്‍ കടത്തും എല്ലാം പമ്പകടന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തുള്ളൽ നിന്നല്ലോ,
ഇനിയൊരു ഫ്ലാഷ്ബാക്ക്
'മാധ്യമം' പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റ്യാടി സ്കൂൾ ഓഫ് തോട്ട്) തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോൾ ഏതാണ്ട് തുള്ളൽ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.
കോവിഡ് കാലത്തെ ഭീതിതമായ അവസ്ഥയിൽ മാധ്യമം കേരളത്തിൽ മാത്രം പ്രസിദ്ധീകരിച്ച 'മരണ സപ്ലിമെൻ്റി'നെതിരെ (ഭൂലോക കുത്തിത്തിരിപ്പിനെതിരെ) വ്യക്തിപരമായി ഞാൻ നടത്തിയ ഇടപെടലാണല്ലോ സ്വർണ്ണക്കടത്തിനെ കടത്തിവെട്ടി ഇപ്പോൾ മുഴച്ച് നിൽക്കുന്നത്.
എനിക്കെതിരെ ചില ചാനൽ മുറികളിൽ സി.പി.എം വിരുദ്ധ നിലയ വിദ്വാൻമാർ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?
കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിൻ്റെ കാരണം എന്താണ്? വെറുതെ ഇരിക്കുമ്പോൾ ഒന്നാലോചിക്കുന്നത് നന്നാകും.
ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗൾഫ് നാടുകളിൽ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?
നടപടിക്ക് കത്തെഴുതി എന്നാണല്ലോ എനിക്കെതിരെയുള്ള ചാർജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ (വിദേശ മണ്ണിൽ) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്ന് കരുതുന്നുണ്ടോ?
പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികൾ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.
ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിൻ്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് തടഞ്ഞത്?
വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഒരു പുരുഷായുസ്സ് മുഴുവൻ ഹോമിച്ച ഹസ്സൻ ഹാജിയെ കള്ളക്കഥകൾ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങൾ അറബിക്കടലിൽ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയിൽ നിന്ന് മുക്തമാകുമോ?
സേട്ടു സാഹിബിനെ ലീഗിൽ നിന്ന് അടർത്തി എടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്ലിംലീഗ് എങ്ങിനെ ക്ഷമിക്കാനാണ്?
ചെയ്ത മഹാപാപങ്ങളോർത്ത് പശ്ചാതപിക്കാനും മാധ്യമത്തിൻ്റെ സ്വീകാര്യതയുടെ "വൈപുല്യം" സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവെക്കുമെങ്കിൽ അതിലും വലിയൊരു നേട്ടം ഇത് കൊണ്ട് വേറെ ഉണ്ടാവില്ല.
ഖുർആൻ്റെ മറവിലെ സ്വർണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വർണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വർണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളർ കടത്തും എല്ലാം പമ്പകടന്നില്ലേ?


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago