ജ്വല്ലറിയില്‍ മോഷണം നടത്തി നാടുവിടാന്‍ ശ്രമിച്ചവര്‍ പിടിയില്‍
ദുബൈ: ദുബൈയിലെ ഒരു ജ്വല്ലറിയില്‍ മോഷണം നടത്തി തന്ത്രപരമായി നാടുവിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ കൃത്യമായി പിടികൂടി ദുബൈ പൊലിസ്.
രണ്ട് പേരടങ്ങുന്ന യൂറോപ്യന്‍ സംഘത്തെയാണ് വിമാനത്താവളത്തില്‍ വെച്ച്
ദുബൈ പോലിസ് അറസ്റ്റ് ചെയ്തത്.ഒരു ജ്വല്ലറിയുടെ ഡിസ്‌പ്ലേ വിന്‍ഡോയില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയതായി ദുബൈ പൊലിസിന് വിവരം ലഭിച്ചിരുന്നു. മുഖം മൂടികളും സണ്‍ഗ്ലാസും തൊപ്പികളുമൊക്കെയായി പ്രതികള്‍
ആഭരണങ്ങള്‍ മോഷണം നടത്തുന്നതിന്റെ സി.സി ടീവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു.ദൃശ്യങ്ങള്‍ പൊലിസ് അവലോകനം ചെയ്തു.
കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികള്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു
കെട്ടിടത്തില്‍ കയറി വേഷം മാറി എത്തിയതായി വിശദമായ
അന്വേഷണത്തില്‍ കണ്ടെത്തി. നിശബ്ദമായ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്
ഇവര്‍ കടയുടെ ജനല്‍ തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചത്.കുറ്റകൃത്യം ചെയ്ത ശേഷം വസ്ത്രം മാറുന്നതിനായി പ്രതികള്‍ നിര്‍മാണത്തിലിരിക്കുന്ന
കെട്ടിടത്തില്‍ പ്രവേശിക്കുകയും ഹോട്ടലിലേക്ക്
മടങ്ങുകയും ചെയ്തു.പാം ജുമൈറയ്ക്കും ദുബൈ മറീനയ്ക്കും
സമീപമുള്ള അല്‍ സുഫഹ് ഏരിയയിലാണ് ഹോട്ടലെന്ന് പൊലിസ് പറഞ്ഞു.
പുലര്‍ച്ചെ 1.30നാണ് മോഷണം നടന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നും പൊലിസ് ഇവരെ പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."