HOME
DETAILS

ഉനൈസ കെ. എം. സി. സി കുടുംബസംഗമം നടത്തി

  
backup
July 28 2022 | 16:07 PM

unaisa-kmcc-program-2807

ഉനൈസ: ഉനൈസ കെ. എം. സി. സി സെൻട്രൽ കമ്മിറ്റി"എക്സ്പാക്ട് മീറ്റ് 2022"എന്ന ശീർഷകത്തിൽ ഇസ്തിറാഹ സഹറയിൽ വെച്ച് സംഘടിപ്പിച്ച കുടുംബസംഗമം മദീന കെ. എം. സി. സി പ്രസിഡന്റ്‌ ശരീഫ് കാസർഗോഡ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഭരണ ഘടനയിൽ ഏക സിവിൽക്കോട് മാറ്റം വരുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റുശക്തികൾക്കെതിരെ മതേതര ഭാരതത്തിലെ മുഴുവൻ ജന മനസ്സുകളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെൻട്രൽ കമ്മറ്റിയുടെ പ്രസിഡണ്ട്‌ ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു.

വ്യത്യസ്തമായ മൂന്നു സെഷനുകളിലായി സംഘടിപ്പിച്ച പരിപാടികൾ വൈസ് ചെയർമാൻ അബ്ദുൽ ബാസിത് വാഫി നിയന്ത്രിച്ചു. ഉനൈസയിലെ മത -രാഷ്ട്രിയ-ആരോഗ്യ -സാമൂഹിക- സാംസ്‌കാരിക -കലാ -കായിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടന നേതാക്കളും, പ്രമുഖരും പങ്കെടുത്ത ഈ കുടുംബസംഗമം പ്രവാസ ലോകത്തിന് നവ്യനുഭവം പകർന്നതോടൊപ്പം മത സൗഹർഥത്തിന്റെയും, ഉന്നത മാനവികതയുടെയും, ഒരുമയുടെയും ഉജ്വല പ്രഖ്യാപനമായി മാറി.

കെഎംസിസി പ്രവർത്തകൻ റഊഫ് പട്ടാമ്പിയുടെ നേതൃത്വത്തിൽ ആലപിച്ച കെഎംസിസി കാരുണ്യ സന്ദേശഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ആദിൽ അഷ്‌റഫ്‌ ഖിറാഅത്ത് നടത്തി.. ആദ്യ സെഷനിൽ കുട്ടികളുടെ വിവിധ മത്സരങ്ങളും, സ്ത്രീകൾക്കായുള്ള മത്സരങ്ങളും, ജനറൽ മത്സരങ്ങളും രണ്ടാം സെഷനിൽ "പ്രവാസം എങ്ങനെ രോഗമുക്തമാക്കാം "എന്ന വിഷയത്തിൽ ഡോക്ടർമാരായ ലൈജു, സിനിമോൾ ലൈജു എന്നിവർ ക്ലാസ്സ്‌ എടുത്തു.
സ്റ്റാർ സിങ്ങർ ഫെയിം ആസിഫ് കാപ്പാട് നയിച്ച ഇശൽ സന്ധ്യയോടെ യാണ് മൂന്നാം സെഷൻ ആരംഭിച്ചത്. ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച വടംവലി മത്സരത്തിൽ മിഥുനബ് ഏരിയ കമ്മറ്റി ഒന്നാം സ്ഥാനവും അൽ റാസ് രണ്ടാം സ്ഥാനവും നേടി അൽ റാസ്സ് ഏരിയ കമ്മിറ്റി ഓവർ റോൾ ചമ്പ്യാൻ മാരായി.

ഗ്ലോബൽ കെഎംസിസി മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത അഷ്‌റഫ്‌ മേപ്പാടിക്ക് വൈസ് പ്രസിഡന്റ്‌ ഷമീർ ഫെറോക് പൊന്നാട അണിയിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ നജ്മുദ്ധീൻ വയനാട് അൻഷാദ് അമ്മിനിക്കാട് ഖാജാഹുസൈൻ കോണിക്കഴി, നസീർ കൊല്ലായി, യഅക്കൂബ് കൂരാട്, സുലൈമാൻ ബദായ എന്നിവർ വിവിധ മത്സരങ്ങളിൽ നിന്ന് വിജയിച്ചവർക്കുള്ള സമ്മാനധാനം നിർവഹിച്ചു. സെക്രട്ടറി ഹനീഫ ഓതായി സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ മേപ്പാടി നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago