HOME
DETAILS
MAL
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ വീണ്ടും കൊലപാതകം
backup
July 28 2022 | 17:07 PM
മംഗളൂരു: യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ വീണ്ടും കൊലപാതകം. സൂറത് കലില്‍ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് ഫാസില്‍.
ഇയാളുടെ കടയുടെ മുന്നില്‍ വച്ചാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."