യു.എ.ഇയില്‍ ആറ് ബാങ്കുകള്‍ക്ക് എതിരെ ശിക്ഷാ നടപടി
ദുബൈ:യു.എ.ഇയില്‍ ആറു ബാങ്കുകള്‍ക്ക് എതിരെ സെന്‍ട്രല്‍ ബാങ്കിന്റെ ശിക്ഷാ നടപടി. വിവരങ്ങള്‍ കൈമാറുന്നതില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള്‍ക്ക് എതിരെ ഉപരോധ നടപടി പ്രഖ്യാപിച്ചതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചട്ടങ്ങള്‍ പാലിക്കാത്തതിന് ഒരു ധനവിനിമയ സ്ഥാപനത്തിന് സെന്‍ട്രല്‍ ബാങ്ക് 52 ദശലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ആസ്തി സംരക്ഷിക്കാനും നഷ്ട സാധ്യത കുറക്കാനുമുള്ള നടപടികളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല, ചുമതല വഹിക്കുന്നവരെ കുറിച്ചും പ്രവര്‍ത്തനരീതികളെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി തുടങ്ങിയ പോരായ്മകളാണ് ചൂണ്ടിക്കാട്ടപ്പെട്ടത.് ആറ് ബാങ്കുകള്‍ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിശ്ചിത തുകയുടെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. നടപടി നേരിട്ട ബാങ്കുകളുടെ പേരു വിവരം സെന്‍ട്രല്‍ബാങ്ക് പുറത്തുവിട്ടിട്ടില്ല.ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്‍് ( ഒ.ഇ.സി.ഡി) ഏര്‍പ്പെടുത്തിയ കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഉപരോധ നടപടികളാണ് ബാങ്കുകള്‍ക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. കള്ളപണം വെളുപ്പിക്കുന്നതും ഭീകരവാദ ഫണ്ടിങും തടയാന്‍ ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഒരു ധനവിനിമയ സ്ഥാപനത്തിന് സെന്‍ട്രല്‍ ബാങ്ക് 52 ദശലക്ഷം ദിര്‍ഹമിന്റെ പിഴ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."