HOME
DETAILS
MAL
റെയിൽവേ വികസനം ; കേരള മന്ത്രിമാരെ കാണാൻ തയാറാകാതെ റെയിൽവേ മന്ത്രി
backup
July 29 2022 | 05:07 AM
ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി ശിവൻകുട്ടി
ന്യൂഡൽഹി • കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മന്ത്രിതല സംഘത്തെ കാണാൻ തയാറാകാതെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.
നേമം ടെർമിനൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയെക്കുറിച്ച് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്താനാണ് മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ ഡൽഹിയിൽ എത്തിയത്. എന്നാൽ, സഹമന്ത്രിയെ കാണാൻ റെയിൽവേ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."