പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പുനര്‍നിയമനത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍, സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടേയെന്ന് ആരിഫ്ഖാന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍. സംസ്ഥാന സക്കാര്‍ ഇപ്പോഴും പഴയ രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടേയെന്നും മുഹമ്മദ് ആരിഫ്ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമമാണ് പ്രധാനം, വ്യക്തിയല്ല. ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാറ്റി നിയമനം നല്‍കിയത്. ഇവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ജുലൈ ആറിനാണ് സജി ചെറിയാന്‍ രാജിവച്ചത്. മന്ത്രി മാറിയെങ്കിലും സ്റ്റാഫിനെ വിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് കാണിച്ചാണ് പുനര്‍നിയമനം നടത്തിയത്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."