ബാലഭാസ്‌ക്കറിന്റേത് അപകടമരണം തന്നെയെന്നു സിബിഐ; തുടരന്വേഷണ ഹരജി തള്ളി, ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ്
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ മറ്റു ഇടപെടലുകളില്ലെന്നും മരണം അപകടമരണം തന്നെയാണെന്നും സ്ഥിരീകരിച്ച സിബിഐയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി. ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സി.ബി.ഐ കോടതിയില്‍ നല്‍കിയ മറുപടി.
ഇതോടെ കേസില്‍ തുടരന്വേഷണം നടത്തണമെന്ന ഹരജി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഹരജി തള്ളിയത്.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്ഖറിന്റെ പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയത്.
അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നായിരുന്നു ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ ആരോപണം. കേസിലെ നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സി.ബി.ഐ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതേ സമയം വിഷയത്തില്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബാലഭാസ്ഖറിന്റെ പിതാവ് ഉണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."