മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ചികിത്സ അമേരിക്കയില്‍; പാവങ്ങളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ സൗജന്യ സേവനം ചെയ്യണം പോലും; ഉളുപ്പുണ്ടോ ഉളുപ്പെന്ന് സോഷ്യല്‍ മീഡിയ
ആലപ്പുഴ: മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും സൗജന്യ ചികിത്സക്ക് അമേരിക്കയിലേക്കു പറക്കാം. മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം. ഇങ്ങനെയൊക്കെ ചെയ്യുന്ന സര്‍ക്കാരിന് പാവങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളമെങ്കിലും കൊടുത്തുകൂടെ. ചോദ്യം ആലപ്പുഴയിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതരോടാണ്. വടികൊടുത്ത് അടിവാങ്ങിയിരിക്കുകയാണ് പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍.
സൗജന്യസേവനത്തിന് ജീവനക്കാരെ ക്ഷണിച്ചതിലൂടെയാണ് ആശുപത്രി അധികൃതര്‍ പൊല്ലാപ്പിലായത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന അറിയിപ്പിനാണ് ഉദ്യോഗാര്‍ഥികളുടെ പൊങ്കാല. പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമാണുയരുന്നത്. ഇതിനെതിരേ മറുപടിയില്ലെങ്കിലും ന്യായീകരണത്തിനൊട്ടും കുറവുമില്ല.
ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍ രണ്ട് ദിവസം മുമ്പാണ് അറിയിപ്പ് വന്നത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ആവശ്യമുണ്ട്. ഡോക്ടര്‍മാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലേക്കാണ് നിയമനം. ആറ് മാസത്തേയ്ക്ക് വേതനമില്ലാതെ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെയാണ് ക്ഷണിച്ചത്. പോസ്റ്റിനു താഴെ നിമിഷങ്ങള്‍ക്കകം രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അമേരിക്കയില്‍ ചികിത്സക്ക് പോകാം. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ലാതെ എവിടെ പോകുമെന്ന് ചിലര്‍ ചോദിക്കുന്നു. കാശ് കൊടുക്കാതെ ആളെ വിളിക്കാന്‍ ലജ്ജയില്ലേയെന്നും ചിലര്‍ ചോദിച്ചു. അതേസമയം താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ചല്ല ജോലിക്ക് വിളിക്കുന്നതെന്നും സായാഹ്ന ഒ.പിക്ക് ഉള്‍പ്പെടെ സേവനം മെച്ചപ്പെടുത്താനാണ് സേവനം തേടാന്‍ ഉദ്ദേശിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."