പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥികളെ സ്പര്‍ശിക്കല്‍; പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍
ചെന്നൈ: പെണ്‍കുട്ടികളുടെ ശരീരത്തില്‍ ബോധപൂര്‍വം പതിവായി സ്പര്‍ശിക്കുന്ന കായിക അധ്യാപകന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്.
പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അധ്യാപകന്റെ പീഡനം രൂക്ഷമായതോടെ പെണ്‍കുട്ടികള്‍ വിഷയം വീടുകളില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പരിശീലനത്തിന്റെ പേരിലാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നത്. ദുരുദ്ദേശപരമായുള്ള പെരുമാറ്റം സഹിക്കാനാകാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരം അറിയിച്ചു. എന്നാല്‍ ഇവര്‍ അധ്യാപകനെതിരെ നടപടി എടുക്കാതെ കുട്ടികളെ തിരികെ അയച്ചു.
തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ഉപരോധ സമരം നടത്തിയത്. അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്‌ക്കെതിരെയും നടപടി എടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആര്‍ഡിഒ ഉള്‍പ്പെടെ സ്ഥലത്ത് എത്തുകയും അധ്യാപകനെതിരെ നടപടിയെടുക്കാമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."