കോഴിക്കോട് ആവിക്കല്‍തോടില്‍ എംഎല്‍എ പങ്കെടുത്ത ജനസഭക്കിടെ സംഘര്‍ഷം
കോഴിക്കോട്: കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭം നടക്കുന്ന ആവിക്കല്‍തോടില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനസഭക്കിടെ സംഘര്‍ഷം. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പങ്കെടുത്ത യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സമരസമിതിയുടെ ഭാഗം കേള്‍ക്കാന്‍ എം.എല്‍.എ തയാറാകുന്നില്ലെന്ന് സമരസമിതിക്കാര്‍ ആരോപിച്ചു.ബന്ധപ്പെട്ട വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചര്‍ച്ച ചെയ്‌തെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
എതിര്‍പ്പുകള്‍ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തില്‍നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്.ഇതോടെ പുറത്തുണ്ടായിരുന്ന സമരക്കാര്‍ യോഗം നടന്ന ഹാളില്‍ തള്ളിക്കയറി എം.എല്‍.എയെ തടഞ്ഞുവച്ചു.വാര്‍ഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്.
ജനസഭ തുടങ്ങുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ ഭരണസമിതിക്ക് താല്‍പര്യമുള്ള ആളുകളെ ഹാളില്‍ കുത്തിനിറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഹാളിനു പുറത്ത് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പൊലീസ് രണ്ടുതവണ ലാത്തിവീശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."