HOME
DETAILS
MAL
അബൂദബി തീരത്ത് വീണ്ടും പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി
backup
July 30 2022 | 14:07 PM
ദുബൈ: അബൂദബി തീരത്ത് വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.എണ്ണകമ്പനിയായ അഡ്നോക് നടത്തിയ പര്യവേഷണത്തിലാണ് 1.5 ട്രില്യണ്‍ സ്റ്റാര്‍ഡേര്‍ഡ് ക്യൂബിക് വരെ അസംസ്കൃത വാതക ശേഖരമുണ്ടെന്ന് കണ്ടെത്തിയത്.അബൂദബി തീരത്ത് അടുത്തിടെ നടന്ന പര്യവേഷണത്തില്‍ രണ്ടാമത്തെ പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയതെന്ന് അഡ്നോക്ക് അറിയിച്ചു.
ഒന്നു മുതല്‍ 1.5 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അസംസ്കൃത വാതക ശേഖരമുണ്ടെന്നാണ് പ്രാഥമിക സൂചന. ഇതോടെ നേരത്തെ കണ്ടെത്തിയതടക്കം ഇവിടെ 2.5മുതല്‍ 3.5 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അസംസ്കൃത വാതക ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അബൂദബിയിലെ ഓണ്‍ഷോര്‍ ബ്ലോക്ക്-3ല്‍ ഏകദേശം 100 ദശലക്ഷം ബാരല്‍ എണ്ണ കണ്ടെത്തിയതായി അഡ്നോക് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."