HOME
DETAILS

ബംഗാളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കാറില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്ത് പൊലിസ്

  
backup
July 31 2022 | 03:07 AM

bjps-operation-lotus-exposed-congress-after-jharkhand-mlas-caught-with-cash

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് പണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവര്‍ സഞ്ചരിച്ച കാറില്‍നിന്നാണ് ബംഗാള്‍ പൊലീസ് പണം പിടിച്ചെടുത്തത്. ബംഗാളില്‍ ഹൗറ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പണത്തിന്റെ ഉറവിടവും എവിടേക്കാണ് പണം കൊണ്ടുപോയതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.

'വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വാഹനം തടഞ്ഞു. വാഹനത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുണ്ടായിരുന്നു. വാഹനത്തില്‍ വന്‍തുക പണമുണ്ടായിരുന്നു. പണം എണ്ണിതിട്ടപ്പെടുത്തുകയാണ്. എംഎല്‍എമാരെ ചോദ്യം ചെയ്തുവരുന്നു,' ഹൗറ സൂപ്രണ്ട് ഓഫ് പൊലിസ് സ്വാതി ഭംഗലിയ പറഞ്ഞു.

ഡ്രൈവറും മൂന്ന് എംഎല്‍എമാരും ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 'മൊത്തം തുക തിട്ടപ്പെടുത്താന്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അത് എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും എംഎല്‍എമാരെ ചോദ്യം ചെയ്യുകയാണ്' ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ്-ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാറിനെ അട്ടിമറിക്കാനായി ബി.ജെ.പിയാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, കോണ്‍ഗ്രസ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സര്‍ക്കാറിന്റെ അഴിമതിയുടെ തെളിവാണ് പണമെന്ന് ബി.ജെ.പി നേതാവ് ആദിത്യ സാഹുവും ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം അഴിമതി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ലാറ്റില്‍ നിന്ന് ഇ.ഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പശ്ചിമബംഗാളില്‍ നിന്നും അറസ്റ്റിലാവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago