HOME
DETAILS

ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; വിമാന കമ്പനി ജീവനക്കാരന്‍ പിടിയില്‍, രണ്ട് മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ജീവനക്കാരന്‍

  
backup
July 31 2022 | 06:07 AM

attempt-to-smuggle-gold-worth-rs-airline-employee-arrested2022

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരന്‍ പിടിയില്‍. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്.
2.64 കിലോ സ്വര്‍ണ മിശ്രിതവുമായി സി.ഐ.എസ്.എഫ് ആണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായത്. വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണം, വിമാനക്കമ്പനി ജീവനക്കാരന് കൈമാറുകയായിരുന്നു. ഇയാള്‍ മറ്റൊരു ഗേറ്റ് വഴി സ്വര്‍ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു പ്ലാന്‍. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago