HOME
DETAILS
MAL
പുതിയ ഉംറ സീസണിലെ ആദ്യ മലയാളി സംഘത്തിന് മക്കയിൽ സ്വീകരണം നൽകി
backup
August 01 2022 | 05:08 AM
മക്ക: പുതിയ ഉംറ സീസണിൽ മലയാളി തീർത്ഥാടകരും മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച മുതലാണ് പുതിയ ഹിജ്‌റ വർഷത്തിലെ ഉംറ സീസണ് തുടക്കമായത്. പിന്നാലെ മക്കയിൽ എത്തിയ ആദ്യ സംഘത്തിന് മക്ക കെഎംസിസി സ്വീകരണം നൽകി.
സ്വകാര്യ ട്രാവൽസ് ആയ അൽഹിന്ദ് ട്രാവൽസിന് കീഴിൽ വിശുദ്ധമക്കയിൽഎത്തിസംഘത്തെ മക്ക കെ എം സി സി പ്രവർത്തകരും ഉംറ സർവ്വീസ് കമ്പനി ഉദ്യാഗസ്ഥരും, ട്രാവൽസ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു .
മക്കയിലെ ദല്ല അജിയാദ് ഹോട്ടലിൽ നൽകിയ സ്വീകരണത്തിന് കുഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, ഷൈജൽ മടവൂർ, അൽഹിന്ദ് പ്രതിനിധികളായ മഹനാസ്, സുഹൈർ, അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."