HOME
DETAILS
MAL
പ്രവാസി മലയാളി യു.എ.ഇയില്‍ നിര്യാതനായി
backup
August 01 2022 | 09:08 AM
ദുബൈ: ന്യുമോണിയ ബാധിതനായി യു.എ.ഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
35 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസിയായ അബ്ദുറഹീം സഹോദരന് മുഹമ്മദ് റാഷിദിനൊപ്പം ഹസ്സന് അല്‍ ജനാഹി ടെക്നിക്കല്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. നാട്ടില്‍ പോയിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യു.എ.ഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.
പരേതനായ ആര്.കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ:ഖൈറുന്നിസ. മക്കള്‍: ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."