കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നഗരസഭ പുനസംഘടിപ്പിച്ചു
ദുബൈ:പരിസ്ഥിതി, കെട്ടിട അനുമതി,സൗകര്യ നിര്‍വഹണസമിതി, മാലിന്യസംസ്‌കരണം എന്നിങ്ങനെയുള്ള നാല് പുതിയ സ്ഥാപനങ്ങളെകൂടി ഉള്‍പ്പെടുത്തി ദുബൈ നഗരസഭ പുനസംഘടിപ്പിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും ശ്രദ്ദേയമായതും ആധുനികവുമായ ദുബൈ നഗരസഭയെ കൂടുതല്‍ സേവന സന്നദ്ധമാക്കുന്നതാണ് ഇത്. ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന വിദഗ്ധ സ്ഥാപനമായി ദുബൈ നഗരസഭയെ മാറ്റുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആഗോള പാരിസ്ഥിതിക മാറ്റങ്ങള്‍, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ, കാലാവസ്ഥാവ്യതിയാനം, സ്വകാര്യമേഖലാ പങ്കാളിത്ത വികസനം തുടങ്ങിയ കാര്യങ്ങളില്‍ നഗരസഭയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുനഃസംഘടന സഹായകരമാകുമെന്ന് ദുബൈ ഭരണാധികാരി പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1000 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം നഗരസഭയുടെ നിലവിലെ പ്രവര്‍ത്തന ചെലവ് 10 ശതമാനം കുറയ്ക്കാനും ശ്രമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."