HOME
DETAILS
MAL
സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം
backup
August 24 2016 | 18:08 PM
ചെറുതുരുത്തി: സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുക്കള്‍ മുളപ്പിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് ഹംസ പറഞ്ഞു.
ലൗ ജിഹാദിന്റെ പേരില്‍ നിരവധി കുടുംബങ്ങളാണ് പൊലിസിന്റെ വേട്ടയാടലിന് ഇരയാകുന്നത് ഇതിന് മാറ്റം വരണമെന്നും ഹംസ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി സുലൈമാന്‍ അധ്യക്ഷനായി. എം.പി കുഞ്ഞിക്കോയ തങ്ങള്‍, പി.എ അബ്ദുള്‍ കരീം, പി.എ അബ്ദുള്‍ സലീം, കെ.കെ അഫ്സല് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എ മുസ്തഫ (പ്രസിഡന്റ്) വി.എ നൗഷാദ് (സെക്രട്ടറി) കെ.എസ് ഹുസൈനാര് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."