HOME
DETAILS

'സ്മൃതി ഇറാനിക്കോ മകൾക്കോ ​ഗോവയിൽ ബാറില്ല, കോൺ​ഗ്രസ് ​നേതാക്കൾ ​ഗൂഢാലോചന നടത്തി'; വിമർശനവുമായി ഡൽഹി ഹൈക്കോടതി

  
backup
August 01 2022 | 15:08 PM

smrith-irani

ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കോ മകൾക്കോ ഗോവയിൽ റസ്‌റ്റോറന്റോ ബാറോ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി. കോൺഗ്രസ് ആരോപണങ്ങളെ തള്ളിയാണ് ഇരുവരുടെയും ഉടമസ്ഥതയിൽ ബാറോ റസ്റ്റോറന്റോ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർ ബിജെപി നേതാവ് സ്മൃതി ഇറാനിക്കും മകൾക്കുമെതിരെ ​ഗോവയിൽ ബാറുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു. കോൺ​ഗ്രസ് നേതാക്കൾ വ്യാജമായ ആരോപണം ഉന്നയിച്ച്  വ്യക്തിപരമായ ആക്രമണം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും കോടതി പറഞ്ഞു.

രേഖകൾ കണക്കിലെടുക്കുമ്പോൾ, പരാതിക്കാരിക്കോ മകൾക്കോ ​​അനുകൂലമായി ഒരു ലൈസൻസും നൽകിയിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരനോ അവരുടെ മകളോ റസ്റ്റോറന്റിന്റെ ഉടമകളല്ല. പരാതിക്കാരിയോ മകളോ ഒരിക്കലും ലൈസൻസിന് അപേക്ഷിച്ചിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി നൽകിയ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

18 കാരിയായ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുണ്ടെന്ന ആരോപണവുമായി സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപകീർത്തിപ്പെടുത്തുന്നതാണെന്നു് മനപ്പൂർവം അവഹേളിക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ നീക്കം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. 

കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago