അവസാന മലയാളി ഹജ്ജ് സംഘവും നാട്ടിലേക്ക് തിരിച്ചു, മക്ക കെഎംസി സി യാത്രയയപ്പ് നൽകി
മക്ക: വിശുദ്ധ ഹജ്ജ്കർമ്മം നിർവ്വഹിച്ച് അവസാന മലയാളി ഹജ്ജ് സംഘവും നാട്ടിലേക്ക് തിരിച്ചു. അവസാന സംഘത്തിന് മക്ക കെഎംസിസി യാത്രയപ്പ് നൽകി. മക്കയിൽ നിന്ന് നെടുമ്പാശ്ശേരിയിലെക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി വഴി കേരളത്തിൽനിന്ന് വന്ന 304 അംഗ സംഘമാണ് അവസാനമായി നാട്ടിലേക്ക് തിരിച്ചത്.
നെടുമ്പാശ്ശേരിയിൽ നിന്ന് 21 മത്തെ വിമാന സർവ്വീസിൽ എത്തിയതായിരുന്നു ഈ സംഘം, കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് ബിൽഡിംഗ് നമ്പർ 205 ൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. പ്രഭാത ഭക്ഷണവും, യാത്രയിൽ കഴിക്കാൻ വേണ്ടി ഉച്ചഭക്ഷണവും പാക്ക് ചെയ്തു നൽകിയാണ് കെ എം സി സി പ്രവർത്തകർ അവസാന സംഘത്തെ യാത്രയച്ചത്. സഊദി എയർ ലൈൻസിന്റെ എസ് വി 5752 വിമാനത്തിൽ വെകുന്നേരം 5.10ന് പുറപ്പെട്ട് ഇന്ത്യൻസമയം രാത്രി 12.50 നെടുമ്പാശ്ശേരിയിൽ സംഘം എത്തിച്ചേർന്നു.
സംഘത്തിൽ കേരള വളണ്ടിയർ കാപ്റ്റൻ മുഹമ്മത് ഷഫീഖ് പി കെ, വളണ്ടിയർമാരായ മുഹമ്മത് റൗഫ്, മുഹമ്മത് ഫാരിസ്, തമിഴ്നാട് വനിത വളണ്ടിയർ നിജാമ എന്നിവർ യാത്രയിൽ കൂടെയുണ്ട്. യാത്രയപ്പ് സംഘമത്തിന് മക്ക കെ എം സിസി പ്രസിഡൻറ് കുഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, കേരളഹജ്ജ്കമ്മിറ്റി മെമ്പർ ഡോ: ഐ പി അബ്ദുസലാം എന്നിവർ വരും മക്ക കെഎം സി സി വളണ്ടിയർമാരും നേതൃത്വംനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."