HOME
DETAILS
MAL
കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട റിയാസിനെ രക്ഷിക്കാനായില്ല, മൃതദേഹം ഇന്ന് കണ്ടെത്തി
backup
August 02 2022 | 04:08 AM
കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടിക്കല്‍ ചപ്പാത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഇയാള്‍ ഒഴുക്കില്‍പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മീനച്ചില്‍ താലൂക്കില്‍ എട്ടും, കാഞ്ഞിരപ്പള്ളിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നത്. 88 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 99 സ്ത്രീകളും 89 പുരുഷന്മാരും 43 കുട്ടികളും അടക്കം 231 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."