HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണം: സ്റ്റാലിന് പിണറായിയുടെ കത്ത്
backup
August 05 2022 | 06:08 AM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്. ജില്ലയില്‍ ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ട് പോകണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേറെയായി. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയരും. സാഹചര്യം ഗുരുതരമാകാതിരിക്കാന്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് തമിഴ്‌നാടിനോട് കത്തില്‍ ആവശ്യപ്പെടുന്നത്. എടുക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."