HOME
DETAILS

പൊതുജനാഭിപ്രായത്തിനും വിലയുണ്ട്

  
backup
August 05 2022 | 19:08 PM

public-opinion2022


ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമ്പ്രദായമായ ജനാധിപത്യത്തിൽ പൊതുജനാഭിപ്രായത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവയ്ക്കു നിർണായക സ്വാധീനവും പങ്കും നിർവഹിക്കാനുണ്ട്. പലപ്പോഴും നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചുവരുന്ന രാഷ്ട്രീയപാർട്ടികൾ അധികാരം എന്തുംചെയ്യാനുള്ള അനുമതിപത്രമായി കാണുകയും നിസ്സഹായരായി ജനങ്ങൾ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താൻ അടുത്ത തെരഞ്ഞെടുപ്പിനു വേണ്ടി കാത്തിരിക്കുകയും ചെയ്യേണ്ടി വരുന്നു. ചില സമയങ്ങളിൽ ഭരണത്തിന് അനുകൂലമായ അഭിപ്രായം രൂപപ്പെടുത്തിയെടുക്കാൻ ഭരണമുന്നണിക്ക് അധികാരത്തിന്റെ പിൻബലംകൊണ്ട് സാധിക്കുകയും ചെയ്യുന്നുമുണ്ട്.


മറ്റു സമയങ്ങളിൽ സുപ്രധാന നിയമങ്ങൾ നടപ്പിൽവരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരുകൾ പൊതുജനാഭിപ്രായം തേടാറുണ്ട്. ഇതിൽ എത്രപേർ അഭിപ്രായം രേഖപ്പെടുത്തുന്നുവെന്നോ, അതുപ്രകാരം സർക്കാർ എന്തു മാറ്റങ്ങൾ കൈക്കൊണ്ടുവെന്നോ പലപ്പോഴും അറിയാറുമില്ല എന്നതും വസ്തുതയാണ്. സുപ്രധാനമായ വിഷയങ്ങളിൽ മാധ്യമങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ശ്രദ്ധപതിയുമ്പോൾ മാത്രമാണ് ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുകയുള്ളൂ. അല്ലെങ്കിൽ അത് ഉയർത്തിപ്പിടിക്കുന്ന ഒരു ന്യൂനപക്ഷത്തിലേക്കു വിഷയത്തെ ചുരുക്കപ്പെടുകയാണു ചെയ്യുന്നത്.


കേരളത്തിൽ ഒരുകാലത്ത് ആശയപരമായി ശബ്ദമുയർത്തിയ ജനതയുടെ സ്വരം ഏറെക്കുറെ ഇല്ലാതായി എന്നത് യാഥാർഥ്യമാണ്. 'പറഞ്ഞിട്ട് കാര്യമില്ല, എന്തിനാ വെറുതെ, രാഷ്ട്രീയപരം അവരുടെ വിഷയം' എന്ന രീതിയിലേക്ക് മലയാളികൾ വിഷയങ്ങളോട് പൊരുത്തപ്പെടുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ട രാഷ്ട്രീയപാർട്ടികൾ തട്ടുപൊളിപ്പൻ സമരങ്ങളിലും വാർത്തകളിൽ, പടങ്ങളിൽ, സോഷ്യൽ മീഡിയ ലൈക്കുകളിൽ സായൂജ്യമടയുകയും കൂടുവിട്ട് കൂടണയുംപോലെ വിഷയങ്ങളിൽനിന്ന് മാറിമാറി പ്രതികരിക്കുകയും ചെയ്യുന്നത് പതിവായി. മറ്റുചില സമയങ്ങളിൽ അഭിപ്രായ രൂപീകരണത്തിനു വേണ്ടി നടത്തുന്ന സമരങ്ങൾ അതിന്റെ രീതികൊണ്ട് ജനങ്ങൾ സമരത്തിനെതിരേ അഭിപ്രായം പറയുന്ന സാഹചര്യങ്ങളിലേക്കും പരിണമിക്കുന്നു.


സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളിൽ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാംസ്‌കാരിക നായകരും പിക് ആൻഡ് ചൂസ് ആയി. ഇതെല്ലാം സർക്കാരിന് ഗുണമായി എന്നതും സത്യം. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ 24 മണിക്കൂറും സെൻസേഷനും എക്‌സ്‌ക്ലൂസീവും ആയി മാറി. ജനങ്ങൾക്ക് ഒന്നിനെപ്പറ്റിയും ഗ്രാഹ്യമില്ലാത്ത തരത്തിലേക്ക് കാര്യങ്ങളെത്തി. നവമാധ്യമങ്ങൾ കാപ്‌സൂളുകളാൽ നിറഞ്ഞു. എന്നാൽ അടുത്തകാലത്ത് കേരളത്തിലെ ജനത ആലസ്യത്തിൽനിന്ന് കെട്ടുമാറി സജീവമാകുന്നുവെന്നും അതു ശക്തമായി സർക്കാർ നയങ്ങളെ തിരുത്താൻ ഉതകുന്ന തരത്തിലേക്ക് മാറുന്നുവെന്നതും ജനാധിപത്യ കേരളത്തിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്.


അടുത്തിടെ കേരളം ഏറ്റവും കൂടുതൽ ചർച്ചചെയ്ത വിഷയം ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ ഇടതുമുന്നണി സർക്കാർ നിയമിച്ചതാണ്. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. മദ്യലഹരിയിൽ അമിതവേഗതയിൽ ലക്കുകെട്ട് നിയമം പാലിക്കേണ്ട, മറ്റുള്ളവർക്ക് മാതൃകയാവേണ്ട ഉന്നത സിവിൽ സർവിസ് ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിക്കുകയും അത് മനുഷ്യന്റെ ജീവൻതന്നെ കവർന്നെടുക്കുകയും ചെയ്തു എന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. ഒ
രു കുടുബം തന്നെ അനാഥമാവുകയും ചെയ്തു. മരണപ്പെട്ടത് പ്രധാന മാധ്യമപ്രവർത്തകനായിട്ടും നീതി ഇതുവരെ നടപ്പാക്കപ്പെട്ടില്ല. ഇരയ്ക്കു വേണ്ടി നിലകൊള്ളേണ്ട സംസ്ഥാന സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്ന കാഴ്ചയണ് കഴിഞ്ഞ വാരം കണ്ടത്. പ്രതിയെ ഒരു ജില്ലയുടെ തന്നെ ചാർജ് നൽകി പ്രസാദിപ്പിക്കുന്നത് കേരളീയ സമൂഹം അതീവ ഗൗരവമായി കണ്ടു. സംസ്ഥാനത്ത് മികച്ച സിവിൽ സർവിസ് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ സർക്കാർ തന്നെ നടത്തിയ ഈ നീക്കം അധികാരത്തിന്റെ കൈക്കടത്തലും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്.


ഇതേസമയം തന്നെയാണ് വൈദ്യുതി ബോർഡിൽ കൃത്യമായി ഭരണനിർവഹണം നടത്തിയ മുതിർന്ന ഐ.എ.എസ് ഓഫിസർ ബി. അശോകിനെ തൽസ്ഥാനത്തുനിന്ന് സംസ്ഥാന സർക്കാർ നീക്കം ചെയ്തത്. ബോർഡിലെ ഭരണകക്ഷിയുടെ ട്രേഡ് യൂനിയൻ വൽക്കരണത്തിനെതിരേ ശബ്ദമുയർത്തി, അതിന്റെ നേതാക്കൾക്കെതിരേ അച്ചടക്കനടപടികൾ സ്വീകരിക്കുകയും ചെയ്തു.


നഷ്ടത്തിലായ ബോർഡിനെ ലാഭത്തിലാക്കാനുള്ള ആശയങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ബി. അശോകിനെ പദവിയിൽനിന്ന് നീക്കംചെയ്തത്. ഒരുവശത്ത് നല്ല ട്രാക്ക് റെക്കോർഡുള്ള കർമനിരതനായ ഉദ്യോഗസ്ഥനെ മാറ്റിയും മറുവശത്ത് കളങ്കിതനായ വ്യക്തിക്ക് സുപ്രധാനപദവി നൽകുകയുമാണുണ്ടായത്. ബി. അശോകിന്റെ കാര്യം അധികം ചർച്ച ചെയ്യപ്പെട്ടില്ല എങ്കിലും പ്രതിപക്ഷപർട്ടികളായ കോൺഗ്രസിനും മുസ്‌ലിം ലീഗിനും ഒപ്പം മാധ്യമങ്ങളും ചില സാംസ്‌കാരിക പ്രവർത്തകരും ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ രംഗത്തുവന്നതോടെ പൊതുസമൂഹം വിഷയം ശ്രദ്ധിക്കുകയും സർക്കാരിനെതിരേ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കേരള സർക്കാരിന് തീരുമാനം പുനപ്പരിശോധിക്കേണ്ടിവന്നു.


ജനാധിപത്യം കൂടുതൽ ഫലപ്രദമായ ഒരു ഭരണസമ്പ്രദായമായി മാറുന്നത് ജാഗ്രത്തായ പൗരസമൂഹവും ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷവും ഉണ്ടാകുമ്പോഴാണ്. അങ്ങനെയുള്ള സമൂഹത്തിൽ ഭരണാധികാരികൾ നേർവഴിക്കു നയിക്കാൻ നിർബന്ധിക്കപ്പെടും. വിമർശനാത്മക സമൂഹമായി മലയാളിക്ക് പരിവർത്തനപ്പെടാൻ സാധിച്ചില്ല എങ്കിൽ ഈ നാടിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അന്തസ്സും അടിത്തറയും ഇല്ലാതാകുന്ന കാലം വിദൂരമല്ല. ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിലെ പൊതുസമൂഹത്തിന്റെ ഇടപെടൽ ഒരു പ്രതീക്ഷ തന്നെയാണ്. അത്തരമൊരു ഇടപെടൽ സമയാസമയങ്ങളിൽ പൊതുസമൂഹത്തിൽനിന്ന് എന്നും ഉണ്ടാകട്ടെ.

(തൃശൂർ ശ്രീ കേരളവർമ്മ കോളജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  20 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  20 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  20 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  20 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  20 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  20 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  20 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  20 days ago