യു.എ.ഇ: സര്‍ക്കാര്‍ സ്‌കൂള്‍ യൂനിഫോമുകളില്‍ മാറ്റം
ദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ യൂനിഫോമുകളില്‍ മാറ്റം വരുത്തി. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂനിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മാനിച്ചാണ് യൂനിഫോം പരിഷ്‌കരിച്ചത്. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സാണ് പരിഷ്‌കരിച്ച യൂനിഫോം പുറത്തിറക്കിയത്. കിന്‍ഡര്‍ ഗാര്‍ഡന്‍ കുട്ടികളുടെ യൂനിഫോമിലാണ് മാറ്റം. കുട്ടികള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോം.ആണ്‍കുട്ടികള്‍ക്ക് ടൈ ഉള്‍പെട്ട യൂനിഫോമാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയത്. എന്നാല്‍, പുതിയ നിര്‍ദേശം പ്രകാരം ടൈ നിര്‍ബന്ധമില്ല. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടീ ഷര്‍ട്ടുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.പുതിയ നിര്‍ദേശം അനുസിച്ച് പാന്റും വെള്ള ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടില്‍ ലോഗോയുമുണ്ടാകും. ഷര്‍ട്ടിന് 29 ദിര്‍ഹമും പാന്റിന് 32 ദിര്‍ഹമുമാണ് വില. ടീ ഷര്‍ട്ട് ഉള്‍പെട്ട സ്‌പോര്‍ട്‌സ് യൂനിഫോമും ഉണ്ടാകും. ടി ഷര്‍ട്ടിന് 29 ദിര്‍ഹമും സ്‌പോര്‍ട്‌സ് ട്രൗസറിന് 43 ദിര്‍ഹമുമാണ് നിരക്ക്. നേരത്തെ ആണ്‍കുട്ടികള്‍ക്ക് പത്ത് ദിര്‍ഹമിന്റെ ടൈ ഉള്‍പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇത് ഒഴിവാക്കിയിട്ടുണ്ട്.ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം. വെള്ളയും നീലയുമടങ്ങിയ ടീ ഷര്‍ട്ടും ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് യൂനിഫോമായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 38 ഔട്ട്‌ലെറ്റുകള്‍ വഴി രക്ഷിതാക്കള്‍ക്ക് യൂനിഫോം വാങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."