HOME
DETAILS
MAL
കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിനെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയില്‍
backup
August 06 2022 | 11:08 AM
ഡല്‍ഹി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍,
ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയില്‍. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ടജീവപര്യന്തം തടവുമാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവും നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ആകെ ഒമ്പത് പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ടുപേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."