'ആകാശ' എയറില്‍ പറന്ന് തുടങ്ങി; ആദ്യ സര്‍വീസ് മുംബൈ- അഹമ്മദാബാദ് റൂട്ടില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുംബൈ- അഹമ്മദാബാദ് റൂട്ടിലെ ആദ്യ സര്‍വീസ് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറല്‍ വി കെ സിംഗും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ്, ബംഗളൂരു, മുംബൈ, കൊച്ചി റൂട്ടുകളിലാണ് ആകാശ ആദ്യ സര്‍വീസുകള്‍ നടത്തുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആഴ്ച്ചയില്‍ 28 സര്‍വീസുകളാണ് ഉണ്ടാവുക. പതിമൂന്ന് മുതല്‍ ആരംഭിക്കുന്ന ബെംഗളൂരുവിനും കൊച്ചിക്കും സര്‍വീസില്‍ ആഴ്ച്ചയില്‍ 28 സര്‍വീസുകളുണ്ടാവും. ഇതിന്റെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. വൈകാതെ റൂട്ടുകളും സര്‍വീസുകളും വര്‍ധിപ്പിക്കും. 72 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ആകാശ എയര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ഈ വര്‍ഷം സര്‍വീസ് ആരംഭിച്ചേക്കും.
അഹമ്മദാബാദ്-മുംബൈ നിരക്ക് 3945 രൂപയാണ്. ആകാശയുടെ ടിക്കറ്റ് നിരക്ക് ഇന്‍ഡിഗോ, എയര്‍ ഏഷ്യ ഇന്ത്യ, ഗോഎയര്‍ എന്നീ ബജറ്റ് എയര്‍ലൈനുകളുടെ നിലവാരത്തിലാണ്. കൊച്ചി ബെംഗളൂരൂ സര്‍വീസിന് 3282 രൂപയാണ് ആകാശ എയര്‍ ഈടാക്കുന്നത്.
ബെംഗളൂരു-കൊച്ചി സര്‍വീസിന് 3483 രൂപയും ഈടാക്കും. കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസാണ് ആകാശ എയര്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് കമ്പനികളും വിമാന ടിക്കറ്റുകളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 500 മുതല്‍ 600 രൂപയുടെ കുറവാണ് അകാസ വാഗ്ദാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."