HOME
DETAILS

വിചാരണത്തടവ് എന്ന ക്രൂരത

  
backup
August 07 2022 | 19:08 PM

todays-article-08-08-2022-editorial


ദീർഘകാലമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരെയും ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്നവരെയും മോചിപ്പിക്കാൻ മാർഗരേഖ തയാറാക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനമുണ്ടായാൽ അതായിരിക്കും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്നും സുപ്രിം കോടതി കേന്ദ്ര സർക്കാരിനോട് പറയുന്നുണ്ട്.


മനുഷ്യാവകാശ ലംഘനത്തിന്റെ സ്പന്ദിക്കുന്ന തെളിവുകളാണ് വിചാരണയില്ലാതെ കാലങ്ങളായി തടവിൽ കഴിഞ്ഞുവരുന്ന നിർഭാഗ്യർ. ഇവരിൽ പലരെയും നിരപരാധികളെന്നു കണ്ട് കോടതി വെറുതെവിടുക വർഷങ്ങൾ കഴിഞ്ഞായിരിക്കും. അതുവരെ പത്തും അതിലധികം വർഷങ്ങളുമായിരിക്കും ഈ നിരപരാധികൾ വിചാരണത്തടവുകാർ എന്ന ക്രൂരതയ്ക്ക് വിധേയമായിട്ടുണ്ടാകുക. അപ്പോഴേക്കും തടവറകളിൽ നീണ്ട വർഷങ്ങളിലൂടെ അവരുടെ യൗവനകാലം ഹോമിച്ചിട്ടുണ്ടായിരിക്കും.
മധ്യവയസ്കരാണ് ഇങ്ങനെയുളള പീഡനങ്ങൾക്കിരയാകുന്നതെങ്കിൽ അവർ മരിക്കുന്നത് തടവറകളിലായിരിക്കും. അവരും ചിലപ്പോൾ നിരപരാധികളായിരിക്കാം. യൗവനകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുകൊടുക്കാൻ പകയുടെ പേരിൽ അവരെ തടവുകാരാക്കിയ അധികാരികൾക്കും പൊലിസിനും കഴിയുമോ? നിരപരാധിത്വം തെളിയിക്കാനാകാതെ അഴികൾക്കുള്ളിൽ മരണപ്പെട്ടവരുടെ ജീവൻ തിരിച്ചുകൊടുക്കാൻ പ്രതികാര രാഷ്ട്രീയത്തിന്റെ പേരിൽ അത്തരം നിരപരാധികളെ വാചരണത്തടിവിലൂടെ ക്രൂശിച്ചവർക്ക് കഴിയുമോ?


ഇന്ത്യൻ ജയിലുകളിൽ 65 ശതമാനവും വിചാരണ കാത്തു കഴിയുന്നവരാണ്. ഇവർ രണ്ടര ലക്ഷത്തിലധികം പേർ വരും. വിചാരണത്തടവുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നറിയാത്തവരല്ല പൊലിസ്. അവർ ഭരണാധികാരികളുടെ ഇംഗിതത്തിനു കൂട്ടുനിൽക്കുന്നു. എതിർക്കുന്ന സത്യസന്ധരായ പൊലിസ് ഓഫിസർമാർക്ക് പെൻഷൻ ആനുകൂല്യങ്ങൾവരെ നിഷേധിക്കപ്പെട്ടേക്കാം. മനുഷ്യാവകാശ ലംഘനത്തിന്റെ ഭീകരമുഖമാണ് അനന്തമായ വിചാരണത്തടവ്.


കുറ്റവാളിയുടെ വിചാരണ ആരംഭിക്കുന്നതു വരെയോ കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ശിക്ഷ വിധിക്കുന്നതുവരെയോ കസ്റ്റഡിയിൽ വയ്ക്കുക എന്നതാണ് വിചാരണത്തടവുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, നിസാര കുറ്റങ്ങൾക്കുപോലും നീണ്ടകാലം തടവനുഭവിക്കാൻ വിധിക്കപ്പെട്ട എത്രയോ ഹതഭാഗ്യർ ഇന്ത്യൻ ജയിലുകളിൽ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകളിൽ തന്നെ പറയുന്നത്, വിചാരണത്തടവുകാരിൽ പലരും അനിശ്ചിത കാലത്തേക്കാണ് ജയിലുകളിൽ അടക്കപ്പെടുന്നതെന്നാണ്.


ഒരു വ്യക്തി ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല അയാളുടെ കുററവും ശിക്ഷയും തീരുമാനിക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ താൽപര്യത്തിനനുസരിച്ച് പൊലിസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പലപ്പോഴും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിക്കുന്നത്. എത്രകാലം കേസ് നീട്ടിക്കൊണ്ടുപോകുന്നോ അത്രയും കാലം പ്രതിയെന്നാരോപിക്കപ്പെടുന്ന വ്യക്തിയെ കുറ്റംചുമത്തി ജയിലിലടയ്ക്കാൻ ഭരണാധികാരികൾക്കു കഴിയുന്നു.
ഒരു വിചാരണത്തടവിന്റെ അവസാനത്തിലാണ് അബ്ദുന്നാസർ മഅ്ദനി ജയിൽ വിമോചിതനായത്. നീണ്ട വർഷങ്ങളാണ് വിചാരണയില്ലാതെ അദേഹത്തിനു തടവിൽ കഴിയേണ്ടിവന്നത്. വീണ്ടും വിചാരണത്തടവിലേക്ക് അദ്ദേഹം എറിയപ്പെട്ടു. വർഷങ്ങളായി ഈ രണ്ടാം വിചാരണത്തടവിൽ അദ്ദേഹം കഴിയുന്നു. പൂർത്തിയാകാൻ ഒരിക്കലും ഇടയില്ലാത്ത വിചാരണയുടെ ഇരയായി, നിരവധി രോഗങ്ങളോട് മല്ലിട്ട് കഴിയുന്ന അബ്ദുന്നാസർ മഅ്ദനി നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നേർക്കുള്ള ചോദ്യമായി എന്നും നിലനിൽക്കും. ഇതേപോലെ മറ്റൊരു ഇരയാണ് പരപ്പനങ്ങാടിയിലെ സക്കരിയ.
ഇടപെടാൻ ആളോ, സംഘടനകളോ ഇല്ലാത്തവർക്ക് മരണം തന്നെയായിരിക്കാം തടവുമുറികളിൽ കാത്തിരിക്കുന്നത്. പ്രതികൾ എന്നാരോപിക്കപ്പെടുന്നവർക്കെതിരേ കോടതിയിൽ ഹാജരാക്കാൻ വാദി ഭാഗത്തിനു തെളിവുകളുണ്ടാകില്ല എന്നതാണ് യാഥാർഥ്യം. ഇതാണ് പല വിചാരണത്തടവുകാർക്ക് മേലും ഈ ഭീകരത അഭംഗുരം തുടരാൻ ഭരണാധികാരികളെയും അവർക്കു കുടപിടിക്കുന്ന പൊലിസ് ഓഫിസർമാരെയും ഉത്സാഹഭരിതരാക്കുന്നത്.
കുറ്റപത്രം സമർപ്പിക്കാനുള്ള സമയമാണ് വാചാരണത്തടവുകൊണ്ട് ഉദേശിക്കുന്നത്. പരമാവധി തൊണ്ണൂറ് ദിവസമാണ് ഇതിന് അനുവദിക്കപ്പെടുന്നത്. അതിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിയെന്നാരോപിക്കപ്പെടുന്ന വ്യക്തിയെ ജാമ്യത്തിൽ വിടണമെന്നാണ് നിയമവ്യവസ്ഥ. ഇതിനെ മറികടക്കാൻ പിടിക്കപ്പെടുന്നവർക്കെതിരേ കാലാഹരണപ്പെട്ട രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നു. ഈ കരിനിയമത്തിന്റെ ബലത്തിൽ പിടിക്കപ്പെടുന്ന വ്യക്തിയെ എത്ര കാലം വേണമെങ്കിലും വിചാരണകൂടാതെ തടവിലിടാം. ഈ ആനുകൂല്യമാണ് രാഷ്ട്രീയ എതിരാളികൾക്കെതിരേയുള്ള വജ്രായുധമായി ഭരണകൂടങ്ങൾ ഉപയോഗിച്ചു പോരുന്നത്.


സമീപകാലത്ത് കോടതികളിൽനിന്ന് വരുന്ന വിധിന്യായങ്ങൾ ഒരേ സമയം പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നതാണ്. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ ഉതകുന്ന വിധിന്യായങ്ങൾ ഒരു വശത്തു നിന്നുണ്ടാകുമ്പോൾ അതേ കോടതിയിൽ നിന്നുതന്നെ ഭരണകൂടങ്ങളെ പ്രീതിപ്പെടുത്തുന്ന ഉത്തരവുകളും ഉണ്ടാകുന്നു.
കഴിഞ്ഞയാഴ്ച നാഷനൽ ലീഗൽ സർവിസ് സൊസൈറ്റി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച യോഗം ഉൽഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കവെ വിചാരണത്തടവുകാരുടെ മോചനം എളുപ്പമാക്കേണ്ടതിലേക്ക് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. വിചാരണത്തടവുകാരെ എളുപ്പത്തിൽ മോചിപ്പിക്കുവാൻ ജില്ലാതലത്തിലുള്ള അവലോകനസമിതികൾ നടപടികൾ സ്വീകരിക്കണമെന്ന അദേഹത്തിന്റെ വാക്കുകൾ പ്രാവർത്തികമാകേണ്ടതാണ്.


വിചാരണത്തടവുകാർക്ക് നിയമസഹായം നൽകാനുള്ള ചുമതല ജില്ലാ ലീഗൽ സർവിസസ് അതോറിറ്റികൾ ഏറ്റെടുക്കണമെന്നും, എങ്കിൽ മാത്രമേ നിതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരൻമാർക്കും തുല്യമായിലഭിക്കൂവെന്നും അപ്പോൾ മാത്രമേ അവർക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടാകൂവെന്നുമുള്ള അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രിയുടെ വാക്കുകൾ ഉൾക്കൊണ്ട് വിചാരണത്തടവ് എന്ന അനീതി അവസാനിപ്പിക്കുവാൻ സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. വിചാരണത്തടവുകാരെ മോചിപ്പിക്കുവാൻ മാർഗരേഖ തയാറാക്കണമെന്ന കേന്ദ്ര സർക്കാരിനുള്ള സുപ്രിം കോടതി നിർദേശവും ഈ ദിശയിലുള്ള പ്രവർത്തനം ഊർതിപ്പെടുത്തുവാൻ പ്രയോജനപ്പെടേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago