HOME
DETAILS
MAL
കുഴല്‍പണവുമായി യുവാവ് പിടിയില്‍
backup
August 24 2016 | 18:08 PM
പാലക്കാട്: കെ.എസ്.ആര്.ടി.സി ബസില്‍ കടത്തിയ കുഴല്‍പ്പണവുമായി യുവാവ് പിടിയിലായി. കോഴിക്കോട് സ്വദേശി വിബീഷ് (35) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു.
വാളയാര്‍ ചെക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സ്പെഷല്‍ സ്ക്വാഡാണ് ഇയാളെ പണവുമായി പിടികൂടിയത്.
ഇന്നലെ രാവിലെയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പാലക്കാട് നിന്നും കോഴിക്കോട്ടെത്തിക്കാനായിരുന്നു ശ്രമം.
കോഴിക്കോടുള്ള ഒരു വ്യാപാരിക്ക് നല്‍കാനായിരുന്നു നിര്‍ദേശം ലഭിച്ചിരുന്നതെന്നും വിബീഷ് പൊലിസിനോട് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."