HOME
DETAILS

'തെരഞ്ഞെടുപ്പില്‍ ജയിച്ചത് സ്ത്രീകള്‍; സത്യപ്രതിജ്ഞ ചെയ്തത് പിതാക്കളും ഭര്‍ത്താക്കന്‍മാരും'

  
backup
August 08 2022 | 06:08 AM

national-in-mp-elected-women-stand-aside-husbands-take-oath-2022

ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും സ്ത്രീകള്‍. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോ അവരുടെ ബന്ധുക്കളായ പുരുഷന്‍മാര്‍. മധ്യപ്രദേശിലെ ധാര്‍, ദാമോ, സാഗര്‍, പന്ന, രേവ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ വിവാദ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും.

വിജയിച്ച സ്ത്രീകള്‍ക്ക് പകരം ഭര്‍ത്താക്കന്മാരും പിതാക്കന്മാരും സഹോദരങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന്റെ വീഡിയോ പുറത്ത് വരികയും സാമൂഹിക മാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു. പിന്നാലെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ദാമോ ജില്ലയിലെ ഗൈസാബാദ് പഞ്ചായത്തിലെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം വിവാദമായത്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് എസ് കൃഷ്ണ ചൈതന്യ ബന്ധപ്പെട്ട ജന്‍പദ് പഞ്ചായത്ത് സിഇഒയോട് റിപ്പോര്‍ട്ട് തേടി.

സാഗറിലെ ജയ്‌സിനഗര്‍ ഗ്രാമത്തില്‍ ആഗസ്റ്റ് 5 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 10 സ്ത്രീകളില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കെടുത്തത്. സംഭവം വിവാദമായതോടെ ജയ്‌സിനഗര്‍ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്‌പെന്‍ഡ് ചെയ്ത് സാഗര്‍ ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിറക്കി. സത്യപ്രതിജ്ഞ ചെയ്യാനുള്ള സ്ത്രീകളുടെ വിമുഖതയാണ് പുരുഷന്മാരെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിലേക്ക് നയിച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

'യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭാവിയില്‍ കുടുംബാംഗങ്ങളുടെ അത്തരം ശ്രമങ്ങള്‍ തടയാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കുമെന്നും മധ്യപ്രദേശ് പഞ്ചായത്ത്, ഗ്രാമവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉമാകാന്ത് ഉംറാവു പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago