HOME
DETAILS
MAL
പച്ച തേങ്ങ സംഭരണം അനിശ്ചിതത്വത്തില്‍
backup
August 24 2016 | 18:08 PM
തൃക്കടീരി: ഗ്രാമ പഞ്ചായത്തിലെ കൃഷിഭവനു കീഴില്‍ സംഭരിച്ച പച്ച തേങ്ങ മാസങ്ങളായി കെട്ടി കിടന്ന് നശിക്കുന്നു. ഇതു മൂലം പുതുതായി സംഭരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ ഒട്ടുമിക്ക കൃഷിഭവനുകളുടെയും അവസ്ഥ മറിച്ചല്ലെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിഭവനു കീഴില്‍ സംഭരിച്ച തേങ്ങ കൂട്ടിയിട്ട ഭാഗത്ത് എലിയും മറ്റു ക്ഷുദ്രജീവികളും താമസമാക്കിയതോടെ തേങ്ങ നശിക്കാനും തുടങ്ങി.
സംഭരിച്ച തേങ്ങ കൃഷി വകുപ്പ് ഏറ്റെടുക്കാതെ ഇനി സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കുടിശ്ശികയാണ് നല്‍കിയിട്ടുള്ളത്. അതിനു ശേഷം വില നല്‍കാനും കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."