HOME
DETAILS

പത്തരമാറ്റിലും തിളക്കമുണ്ട് ഇൗ നേട്ടത്തിന്; ഒരുമിച്ച് പി.എസ്.സി പഠനം, റാങ്ക് ലിസ്റ്റിൽ ഇടംനേടി അമ്മയും മകനും

  
backup
August 08 2022 | 08:08 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81


അമ്മ ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ് പട്ടികയിൽ 92-ാം റാങ്കുകാരി. മകൻ 38-ാം റാങ്കോടെ എൽ.ഡി ക്ലർക്ക് ലിസ്റ്റിലും
എൻ.സി ഷെരീഫ്
മഞ്ചേരി (മലപ്പുറം) • അരീക്കോട് സൗത്ത് പുത്തലം കറുത്തചോല ഓട്ടുപാറ വീട്ടിലെത്തിയ ഇൗ നേട്ടത്തിന് പത്തരമാറ്റല്ല, അതിലും തിളക്കമുണ്ട്. ഒരുമിച്ച് പി.എസ്.സി പരീക്ഷയ്ക്ക് പഠിച്ച അമ്മയും മകനും സർക്കാർ സർവിസിലേക്കുള്ള പടികയറുന്നതും ഒന്നിച്ചാണെന്ന അത്യപൂർവതയ്ക്കാണ് ഇൗ ഭവനം സാക്ഷ്യം വഹിക്കുന്നത്.


അമ്മ ബിന്ദു മലപ്പുറം ജില്ലാ ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ് പട്ടികയിൽ 92-ാം റാങ്കുകാരിയാണ്. ഒരു പടികൂടി മുന്നേറി മകൻ വിവേക് നേടിയത് എൽ.ഡി ക്ലർക്ക് പട്ടികയിൽ 38-ാം റാങ്കും. ഒരമ്മയുടെയും മകൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും നിതാന്ത പരിശ്രമത്തിൻ്റെയും കഥകൂടിയാണിത്. റാങ്ക് ലിസ്റ്റിലെ നേട്ടത്തിനപ്പുറം ഇരുവരും പരസ്പരം സഹകരിച്ചും ഒപ്പം മത്സരിച്ചും നേടിയ വിജയവും. അത് കൊണ്ട് തന്നെയാണ് ഇരുവർക്കും സ്വന്തം നേട്ടത്തേക്കാൾ പരസ്പരം മാധുര്യം തോന്നുന്നതും. സ്വകാര്യ സ്ഥാപനത്തിൽ ഇരുവരും ഒരുമിച്ചാണ് പരിശീലന ക്ലാസിലെത്തുക. തിരിച്ച് വീട്ടിലെത്തിയാൽ പിന്നെ സംശയദൂരീകരണവും പരസ്പരം ചോദ്യമെറിഞ്ഞുള്ള പരിശീലനക്കളരിയും തുടരും. അമ്മയും മകനും വിദ്യാർഥിയും അധ്യാപകനുമായി വീട്ടിൽ പരീക്ഷയും സമ്മാനദാനവും. രണ്ട് പേർ മാത്രമാകുന്ന അനുമോദന ചടങ്ങും. ജയപരാജയങ്ങൾ അറിഞ്ഞുള്ള കഠിനപരിശ്രമം. ഈ സ്നേഹവും ചേർത്തുനിർത്തലും തന്നെയാണ് ഇരുവരുടേയും നേട്ടങ്ങൾക്ക് തിളക്കമേറ്റുന്നതും. 41 കാരിയായ ബിന്ദുവിന് അവസാനത്തെ അവസരത്തിലാണ് ആദ്യ 100 റാങ്കിൽ ൽ ഇടം നേടാനായത്. 2014 മുതൽ ശ്രമം നടത്തുന്നുണ്ട്. 2017 ൽ 684-ാം റാങ്ക് നേടി. ഇതിൽ 683 പേരും നിയമനം നേടിയപ്പോഴും ബിന്ദുവിന് ഒട്ടും നിരാശ തോന്നിയില്ല. കൂടുതൽ മുന്നേറാനുള്ള പ്രചോദനമായിരുന്നു അത്.

നിശ്ചയദാർഢ്യത്തോടെ പഠനവഴിയിൽ ഉറച്ചുനിൽക്കാൻ വിവേക് സഹായിയായി മാറി. തിരിച്ച് മകന് അധ്യാപികയായി അമ്മയും. 2019ലാണ് വിവേക് പി.എസ്.സി പരീക്ഷ എഴുതിയത്. നാലാമത്തെ ശ്രമത്തിലാണ് 38-ാം റാങ്ക് നേടിയത്. നേട്ടത്തെ കുറിച്ച് ചോദിച്ചാൽ അമ്മയ്ക്ക് റാങ്ക് നേടാനായല്ലോയെന്ന് വിവേകും മകൻ്റെ വിജയത്തിൽ സന്തോഷിക്കുന്നെന്ന് ബിന്ദുവും പറയും. 24 കാരനായ വിവേക് ബിരുദധാരിയാണ്.


അരീക്കോട് മാതക്കോട് അങ്കണവാടിയിൽ ടീച്ചറായ ബിന്ദുവിന് 2019ൽ മികച്ച അങ്കണവാടി ടീച്ചർക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 'നന്നായി പഠിച്ചെങ്കിലും ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല, ദൈവം നൽകിയ അനുഗ്രഹമാണ്', അമ്മയ്ക്കും മകനും ആനന്ദക്കണ്ണീർ. ബിന്ദുവിൻ്റെ ഭർത്താവ് ചന്ദ്രൻ കെ.എസ്.ആർ.ടി.സി എടപ്പാൾ ഡിപ്പോയിൽ മെക്കാനിക്കാണ്. വീട്ടിലെ ഇളയവൾ ഹൃദ്യ പെരിന്തൽമണ്ണ പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago