ബാലഗോകുലത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ തള്ളി സി.പി.എം
കോഴിക്കോട്: ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഉയര്‍ത്തിയ പരാമര്‍ശങ്ങളെ തള്ളി സി.പി.എം.
ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ചവേദിയില് പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലായെന്നും അക്കാര്യത്തിലുള്ള മേയറുടെ സമീപനം പാര്‍ട്ടി എല്ലാ കാലവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി . ഈ നിലപാട് പാര്‍ട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അക്കാരണംകൊണ്ട് തന്നെ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാനാണ് പാര്‍ട്ടി തീരുമാനമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുട്ടികളോടുള്ള സമീപനം മോശമാണെന്ന മേയറുടെ നിലപാടാണ് വിവാദമായത്. കൂടാതെ
സിപിഎം മേയര്‍ ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതും വിവാദത്തിന് ആക്കം കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."