HOME
DETAILS

നീതി ആയോഗ് പ്രഹസനമാകരുത്

  
backup
August 08 2022 | 20:08 PM

neethi-ayog


നീതി ആയോഗി(നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോർമിങ് ഇന്ത്യ)ന്റെ ഏഴാമത് ഗവേണിങ് കൗൺസിലിൽനിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും വിട്ടുനിന്നതാണ് ഈ പ്രാവശ്യത്തെ നീതി ആയോഗിനെ പൊതുസമൂഹ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2019ലാണ് അവസാനമായി നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം നടന്നത്. രണ്ടു മുഖ്യമന്ത്രിമാരും കുറെക്കാലമായി കേന്ദ്ര സർക്കാരുമായി നടത്തുന്ന രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഒരിനമായി കൗൺസിൽ ബഹിഷ്‌കരണത്തെ വിലയിരുത്താവുന്നതാണ്. തെലങ്കാനയെ നിരന്തരം കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ചന്ദ്രശേഖർ റാവു കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു എൻ.ഡി.എയുടെ ഘടകകക്ഷിയാണെങ്കിലും ദീർഘനാളായി ബി.ജെ.പിയുമായി സ്വരചേർച്ചയിലല്ല.


രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഉപദേശക സമിതിയാണ് നീതി ആയോഗ്. യു.പി.എ സർക്കാരിന്റെ കാലത്ത് പ്രവർത്തിച്ചിരുന്ന ആസൂത്രണ കമ്മിഷനാണ് നീതി ആയോഗായി മാറിയത്. 1950 മാർച്ച് 15നാണ് ആസൂത്രണ കമ്മിഷൻ രൂപീകൃതമായത്. അധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത് അതത് കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ്. അതിനാൽ തന്നെ കമ്മിഷന്റെ പ്രഥമ അധ്യക്ഷൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആയിരുന്നു.
2015 ജനുവരി ഒന്നിനു എൻ.ഡി.എ സർക്കാരിന്റെ നേതൃത്വത്തിൽ ആസൂത്രണ കമ്മിഷൻ നീതി ആയോഗായി നിലവിൽവന്നു. അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയ വിഷയങ്ങളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നൽകുക എന്നതും നീതി ആയോഗിന്റെ ചുമതലയിൽപ്പെട്ടതാണ്. കൃഷിയുടെ വൈവിധ്യവൽക്കരണം, പയറുവർഗങ്ങൾ, എണ്ണക്കുരു ഉൽപാദനത്തിലെ സ്വാശ്രയത്വം, ദേശീയ വിദ്യാഭ്യാസ നയം, നഗര ഭരണ നിർവഹണം എന്നീ വിഷയങ്ങളിലായിരുന്നു ഈ പ്രാവശ്യത്തെ നീതി ആയോഗിൽ പ്രധാന ചർച്ച നടന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാര നിർവഹണത്തിൽ ഇടപെടുന്നുവെന്നും സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്നുവെന്നും ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകൾ നിരന്തരം ആരോപിക്കുമ്പോൾ നീതി ആയോഗിനാൽ എന്താണോ ഉദ്ദേശിക്കുന്നത് അത് ഫലപ്രദമാകാതെ പോകുകയാണ്.
യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ചില ആരോപണങ്ങൾ ഈ ധാരണയെ ബലപ്പെടുത്തുന്നതാണ്. സംസ്ഥാന വിഷയങ്ങളിൽ (സ്റ്റേറ്റ് ലിസ്റ്റ്) നിയമനിർമാണം നടത്തുന്നതിൽ നിന്നു കേന്ദ്രം വിട്ടുനിൽക്കണമെന്നായിരുന്നു യോഗത്തിൽ പ്രധാനമായും കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഫെഡറൽ തത്വങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളെന്ന കേരള മുഖ്യമന്ത്രിയുടെ ആരോപണം ഗൗരവതരമാണ്.


രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പരുക്കേൽപ്പിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്ന നടപടികൾ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തി അവിടെ ബി.ജെ.പി ഭരണം സ്ഥാപിക്കപ്പെടുന്നു. അതിലെ ഏറ്റവുമവസാനത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ ശിവസേനാ ഭരണത്തിലെ അട്ടിമറി. ബി.ജെ.പി ഇതര സംസ്ഥാന ഭരണകൂടങ്ങളോട് ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ നീതി ആയോഗ് പോലുള്ള യോഗങ്ങൾ പ്രഹസനങ്ങളായി മാറും. അങ്ങനെ വരുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലെയും മനുഷ്യരുടെ ജീവിത നിലവാരം ഉയർത്താനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സഹായക നിലപാടെടുക്കുക എന്ന ധർമം എങ്ങനെയാണ് നീതി ആയോഗിനു പുലർത്താനാവുക. ഈ അധാർമികതക്കെതിരായ പ്രതിഷേധമായി തെലങ്കാന മുഖ്യമന്ത്രിയുടെയും ബിഹാർ മുഖ്യമന്ത്രിയുടെയും ബഹിഷ്‌കരണത്തെ വിലയിരുത്താവുന്നതാണ്.


ബി.ജെ.പിയുമായി ഭിന്നത തുടരുന്നതിനാലാണ് ജെ.ഡി.യു നിതീഷ് കുമാർ നീതി ആയോഗിൽനിന്ന് വിട്ടുനിന്നത്. ബിഹാർ നിയമസഭയിൽ ജെ.ഡി.യുവിനെക്കാൾ സീറ്റ് നേടിയ ബി.ജെ.പി നിതീഷിനെ പാവ മുഖ്യമന്ത്രിയാക്കി പിൻഡ്രൈവ് ഭരണം നടത്താമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മഹാരാഷ്ട്രയിലെ ശിവസേനാ വിമത നേതാവ് ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തുടരുന്നത് പോലെ തുടരുവാൻ രാഷ്ട്രീയ പാരമ്പര്യമുള്ള നിതീഷ് കുമാറിന് കഴിയുമായിരുന്നില്ല. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ഭരണ ചക്രം തിരിക്കുന്നത്.
സ്പീക്കറെ മാറ്റാൻ പല തവണ നിതീഷ് കുമാർ ബി.ജെ.പി ദേശീയ നേതൃത്വത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടുവെങ്കിലും ഇടപെടലുകളൊന്നും ഉണ്ടായില്ല. സംസ്ഥാന വികസന റാങ്കിങ്ങിൽ ബിഹാറിനെ ഏറ്റവും താഴെയാക്കിയ നീതി ആയോഗ് നിലപാടിനോടും നിതീഷ് കുമാറിന് വിയോജിപ്പുണ്ട്. അഗ്നിപഥ് പദ്ധതി, ജാതി സെൻസസ് എന്നീ വിഷയങ്ങളിലും ബി.ജെ.പിയുമായുള്ള നിതീഷ് കുമാറിന് കടുത്ത അമർഷമുണ്ട്. ഈ കാരണങ്ങളാലൊക്കെയാണ് നിതീഷ് കുമാർ ഇപ്പോൾ ബി.ജെ.പിയോട് അകലം പാലിക്കുന്നതും യു.പി.എയുമായി അടുത്തുകൊണ്ടിരിക്കുന്നതും. നിതീഷ് കുമാർ കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി ചർച്ച നടത്തിയതായുള്ള വാർത്തയും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.


തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും കേന്ദ്ര സർക്കാരുമായി കടുത്ത പോരാട്ടത്തിലാണ്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടി ഇതിനകം ഭക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സന്ദർശിച്ച് അദ്ദേഹം ഈയിടെ ചർച്ച നടത്തുകയുണ്ടായി. നെൽകൃഷി ഉപേക്ഷിച്ച് വേറെ ഏതെങ്കിലും കൃഷി ചെയ്യാൻ കർഷകരോട് ആവശ്യപ്പെട്ട ബി.ജെ.പി തെലങ്കാന അധ്യക്ഷൻ സഞ്ജയ് കുമാറിനു നൽകിയ മറുപടിയിൽ ചന്ദ്രശേഖര റാവു പറഞ്ഞത് വിടുവായത്തം പറഞ്ഞാൽ നാവ് അരിഞ്ഞെടുക്കുമെന്നായിരുന്നു. എന്തായാലും രണ്ടു പ്രധാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നീതി ആയോഗിൽനിന്ന് വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് വരുന്നത്, എല്ലാ സംസ്ഥാനങ്ങളെയും ഫെഡറൽ സംവിധാനത്തിൽ ഊന്നി തുല്യമായി പരിഗണിക്കുക എന്ന നീതി ആയോഗ് കാഴ്ചപ്പാടിനെ പരിഹാസ്യമാക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago