HOME
DETAILS

ഉമ്മൻ ചാണ്ടിയുടെ 51 വർഷം

  
backup
August 09 2022 | 21:08 PM

oommenchandy-3-2022-august-10

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

1970ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻചാണ്ടി ആദ്യമായി കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന്. അന്ന് ഉമ്മൻ ചാണ്ടിക്ക് 27 വയസ്. എ.കെ ആന്റണി, എ.സി ഷൺമുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണൻ, എൻ. രാമകൃഷ്ണൻ എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളും ആ തെരഞ്ഞെടുപ്പിൽ നിയമസഭയിലെത്തി. എല്ലാവരും 30 വയസിൽ താഴെയുള്ളവർ. കേരള നിയമസഭയിലെ കോൺഗ്രസ് ബെഞ്ചുകളിൽ യുവത്വം വെട്ടിത്തിളങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടതും 1970ൽ തന്നെ.


51 വർഷം നീണ്ടുനിന്ന, ഇപ്പോഴും വളരെ സജീവമായി തുടരുന്ന നിയമസഭാംഗത്വം മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ നേട്ടം. 1970നും വളരെ മുമ്പേ കെ.എസ്.യുവിലൂടെ കടന്നുവന്ന്, നീണ്ട കാലഘട്ടത്തിലൂടെ സ്വന്തം പ്രസക്തി തെളിയിക്കുകയും കേരള രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത നേതാവാണദ്ദേഹം. എപ്പോഴും ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്‌നങ്ങളും പരാതികളും സങ്കടങ്ങളും കേട്ട് അതൊക്കെ പരിഹരിക്കാൻ രാഷ്ട്രീയവഴികൾ കണ്ടെത്തിയ ജനനായകൻ എന്ന പേര് അന്വർഥമാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി.
കോൺഗ്രസ് രാഷ്ട്രീയത്തിലും ഉമ്മൻ ചാണ്ടി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റായി തുടങ്ങി പിന്നീട് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായും എം.എൽ.എ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായുമെല്ലാം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി നിലപാടിനാലും രാഷ്ട്രീയത്തിനാലും കോൺഗ്രസ് പാർട്ടിയെ ഏറെ സ്വാധീനിച്ചു.
ഐക്യ കേരളത്തിന്റെ ജനാധിപത്യ ഭരണക്രമം തുടങ്ങുന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലള്ള കമ്യൂണിസ്റ്റ് സർക്കാരിലൂടെയാണ്. 1957ൽ ആ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തെയും ഭൂപരിഷ്‌കരണത്തെയും കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഉടലെടുത്ത സമുദായശക്തികൾ എതിർത്തു. എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനും കൂടി ചേർന്നതോടെ ഇ.എം.എസ് സർക്കാരിനെതിരേയുള്ള സമരം വിമോചന സമരമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.


1958 കാലത്ത് കുട്ടനാട്ടിൽ ബോട്ട് യാത്രക്കൂലി വർധിപ്പിച്ചതിനെതിരേ വിദ്യാർഥികൾ നടത്തിയ സമരം കെ.എസ്.യുവിന്റെ വളർച്ചയ്ക്കും കാരണമായി. ആ കാലത്താണ് കുട്ടനാട്ടിലെ ജലഗതാഗതം സർക്കാർ ദേശസാൽക്കരിച്ചത്. ബോട്ട് യാത്ര ജലഗതാഗത കോർപറേഷനു കീഴിലാക്കി. കടത്തുകൂലി ഒരണയായിരുന്നത് (ഒരണ എന്നാൽ ആറു പൈസ) പത്തു പൈസയാക്കി വർധിപ്പിച്ചു. ഇതിനെതിരേ വിദ്യാർഥികൾ സമരം തുടങ്ങി. കൂട്ടംകൂട്ടമായി ആൺകുട്ടികളും പെൺകുട്ടികളും പങ്കുചേർന്നതോടെ സമരം അതിവേഗം വ്യാപിച്ചു. പൊലിസ് സമരത്തെ ശക്തമായി നേരിട്ടു. "ഒരണാ സമരം' എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാർഥി സമരമാണ് കെ.എസ്.യുവിന്റെ വളർച്ചയ്ക്കു തുടക്കം കുറിച്ചത്. ആ സമരത്തിലൂടെ ഉദിച്ചുയർന്ന ആദ്യ നേതാവാണ് പിന്നീട് വയലാർ രവി എന്ന പേരിൽ അറിയപ്പെട്ട എം.കെ രവീന്ദ്രൻ. തൊട്ടുപിന്നാലെ എ.കെ ആന്റണി, അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടി - കേരള രാഷ്ട്രീയത്തിന് കെ.എസ്.യു നൽകിയ മൂന്നു നേതാക്കൾ.


കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പുതിയ ആദർശങ്ങളിൽ അധിഷ്ഠിതമായ സംഘടനാരൂപം നൽകിയത് എം.എ ജോൺ ആയിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയിട്ടുകൊണ്ട് വിദ്യാർഥി,--- യുവജന സംഘടനകളായി കെ.എസ്.യുവും യൂത്ത് കോൺഗ്രസും വളർന്നു. കെ.എസ്.യുവിന്റെയും പിന്നീട് യൂത്ത് കോൺഗ്രസിന്റെയും പ്രസിഡൻ്റായി ഉമ്മൻ ചാണ്ടി വളർന്നത് ഒരു കൊടുങ്കാറ്റുപോലെ. സംഘടനയിലും ഭരണത്തിലും താക്കോൽ സ്ഥാനങ്ങൾ യുവാക്കൾ കൈക്കലാക്കണമെന്ന് ക്യാംപുകളിലും സ്റ്റഡി ക്ലാസുകളിലും എം.എ ജോണിനെപ്പോലെയുള്ള നേതാക്കൾ ആഹ്വാനം ചെയ്തു. മുതിർന്നനിര നേതാക്കളെ വെട്ടിമാറ്റി യുവനേതൃനിര കോൺഗ്രസിൽ ഉയർന്നുവന്നു. എ.കെ ആന്റണി മുന്നിൽ തൊട്ടുപിന്നാലെ രണ്ടാമനായി ഉമ്മൻ ചാണ്ടി.


സി.പി.എം, സി.പി.ഐ എന്നിങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നെങ്കിലും 1967ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് സി.പി.ഐ, മുസ്‌ലിം ലീഗ് എന്നിങ്ങനെ ഏഴു കക്ഷികളെ കൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കി കേരള ഭരണം പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ നിയമസഭയിലെ അംഗബലം വെറും ഒമ്പതായി കുറഞ്ഞു. ഒമ്പതംഗ നിയമസഭാ കക്ഷിയുടെ നേതാവായ ഉയർന്ന കെ. കരുണാകരൻ അവിടെ നിന്നു കോൺഗ്രസിനെ പിടിച്ചുയർത്തി. സി.പി.ഐയെയും മുസ്‌ലിം ലീഗിനെയും കൂട്ടുപിടിച്ച് കരുണാകരൻ മുന്നേറുന്നതാണ് പിന്നെ കേരളം കണ്ടത്. സി.പി.ഐ നേതാവ് സി. അച്യുതമേനോനെ കൊണ്ടുവന്ന് മുഖ്യമന്ത്രിപദം ഏൽപ്പിച്ചുകൊടുക്കാനും കരുണാകരൻതന്നെ മുന്നിൽനിന്നു.അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രി. പിന്നെ മുഖ്യമന്ത്രി.


കരുണാകരനും എ.കെ ആന്റണിയും കോൺഗ്രസിൽ രണ്ടു ധ്രുവങ്ങളിൽ നിലയുറപ്പിക്കുന്നതും ഇരുവരുടെയും നേതൃത്വത്തിൽ രണ്ടു പ്രബല ഗ്രൂപ്പുകൾ രൂപമെടുക്കുന്നതുമാണ് കേരള രാഷ്ട്രീയം പിന്നീടു കണ്ടത്. അപ്പോഴെല്ലാം ആന്റണി മുന്നിൽനിന്നു പട നയിച്ചു. തൊട്ടുപിന്നിൽ ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. രണ്ടാമനായിത്തന്നെ. ആന്റണിക്ക് എല്ലാ ഒത്താശകളും ചെയ്തുകൊണ്ട്.


ഇന്നത്തെ യു.ഡി.എഫിനു തുടക്കം കുറിച്ചത് കരുണാകരനാണ്. അതിനദ്ദേഹത്തിനു തുണയായത് കേരള കോൺഗ്രസും മുസ്‌ലിം ലീഗും. മലബാർ പ്രദേശത്ത് മുസ്‌ലിം ലീഗും മധ്യകേരളത്തിൽ കേരളാ കോൺഗ്രസും മുന്നണിക്ക് അടിത്തറയായി. കരുണാകരൻ ഒരുവശത്ത് കെ.എം മാണിയെയും മറുവശത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും തുണയായി നിർത്തി. യു.ഡി.എഫിന്റെ ആണിക്കല്ലുകളായി നിലകൊണ്ടു ഈ മൂവർ സംഘം.


കോൺഗ്രസിൽ ആന്റണിപക്ഷം വളരുകയായിരുന്നു. ആദർശ ധീരതയുടെയും ഇടതുപക്ഷ ചിന്തയുടെയും കരുത്തിൽ എ.കെ ആന്റണി മുന്നിൽ നിന്നു. കരുണാകരനെ എപ്പോഴും തിരുത്തുന്ന ശക്തിയായി ആന്റണിയും കൂട്ടരും വളർന്നു. എപ്പോഴും രണ്ടാമനായി ഉമ്മൻ ചാണ്ടി ആന്റണിക്കൊപ്പം നിന്നു. കരുണാകരപക്ഷവും ആന്റണി പക്ഷവും ഏറ്റുമുട്ടിക്കൊണ്ടിരുന്നുവെങ്കിലും ഒന്നിടവിട്ട കൃത്യമായ ഇടവേളകളിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തുകൊണ്ടിരുന്നു. അങ്ങനെ 1991ൽ വീണ്ടും ഭരണം യു.ഡി.എഫിന് കരുണാകരൻ മുഖ്യമന്ത്രി. സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെക്കാൾ മുഖ്യമന്ത്രി കരുണാകരൻ -പേടിച്ചത് കോൺഗ്രസിനുള്ളിൽ തനിക്കെതിരേ ഉയർന്നുകൊണ്ടിരുന്ന കരുനീക്കങ്ങളെ. ആന്റണിയുടെ 1994ലെ ഐ.എസ്.ആർ.ഒ ചാരക്കേസ് കോൺഗ്രസിനുള്ളിൽ സംഘർഷം വളർത്തി. അതിനും മുമ്പു കരുണാകരന്റെ സ്വന്തം ചേരിയിൽ മുറുമുറുപ്പുയർന്നിരുന്നു. ജി. കാർത്തികേയൻ, എം.ഐ ഷാനവാസ്, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട തിരുത്തൽവാദികളുടെ സംഘം പിന്നീട് ആന്റണി പക്ഷത്തോടു ചേർന്നു. കരുണാകരനെതിരേയുള്ള നീക്കം ശക്തമായി. എല്ലാറ്റിനും അണിയറയിൽ നിന്നു ചുക്കാൻ പിടിച്ചത് ഉമ്മൻ ചാണ്ടി. ആദ്യം പി.കെ കുഞ്ഞാലിക്കുട്ടിയുമായി ധാരണയിലെത്തി അദ്ദേഹം. പിന്നീട് കെ.എം മാണി, ടി.എം ജേക്കബ് എന്നിങ്ങനെ. അവസാനം കരുണാകരനോടൊപ്പം നിൽക്കാനുണ്ടായിരുന്നത് സി.എം.പി നേതാവ് എം.വി രാഘവൻ മാത്രം. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്ന് കരുണാകരന്റെ പ്രധാന അനുയായികളിൽ ചിലരെക്കൂടി അടർത്തിയെടുത്ത് ഉമ്മൻ ചാണ്ടി അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പ്രധാനമന്ത്രി പി.വി നരസിംഹ റാവുവും അകന്നതോടെ മുഖ്യമന്ത്രി കരുണാകരൻ തികച്ചും നിസഹായനായി.


ആ പതനം ദയനീയമായിരുന്നു. ഒരു വമ്പന്റെ പതനം. 1995 മാർച്ച് 16ന് കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ എ.കെ ആന്റണി മുഖ്യമന്ത്രിയായി. 1969ൽ കരുണാകരൻ തുന്നിക്കൂട്ടിയ യു.ഡി.എഫ് എന്ന മുന്നണിയുടെ നേതൃത്വം ഉമ്മൻ ചാണ്ടിയുടെ കൈകളിലമർന്നു. മുഖ്യമന്ത്രി സ്ഥാനം കരുണാകര പക്ഷത്തു നിന്ന് ആന്റണിപക്ഷം പിടിച്ചെടുക്കുകയായിരുന്നു. എങ്കിലും അടുത്ത ഭരണം ഇടതു മുന്നണിയുടേതായിരുന്നു. വീണ്ടും 2001ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായി. പക്ഷേ 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. പിന്നെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. എക്കാലത്തും ആന്റണിക്കു താഴെ രണ്ടാമനാകാൻ വിധിക്കപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടി അങ്ങനെ ഒടുവിൽ ഒന്നാമാവുകയാണ്. അപ്പോഴും ഒന്നാമനു തുണയായി കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും.


അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും ഇടതുമുന്നണി ഭരണം പിടിച്ചെങ്കിലും 2011ൽ ഒരിക്കൽ കൂടി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായപ്പോഴും ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ആർക്കും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. എന്തു സങ്കടവും പറയാമായിരുന്നു. എവിടെ ചെന്നാലും ജനങ്ങൾ ഉമ്മൻ ചാണ്ടിക്കു ചുറ്റും കൂടും. ആവലാതികൾ നിരത്തും. നിവേദനങ്ങൾ നൽകും. അവയ്‌ക്കൊക്കെ പരിഹാരം കാണാൻ പിന്നെയും പിന്നെയും പരിശ്രമിക്കും. ഒപ്പം രാപകലില്ലാതെ നെട്ടോട്ടമോടും. അങ്ങനെ ഓടിനടന്ന് ജനങ്ങളെ കണ്ട് അവർക്കുവേണ്ടി രാഷ്ട്രീയം പൊരുതി ഒരു നേതാവ്. നിയമസഭയിൽ 51 വർഷം തന്റേതായി അടയാളപ്പെടുത്തിയ ഉമ്മൻ ചാണ്ടി ഇപ്പോഴും ഓടുകയാണ്. വിശ്രമമില്ലാതെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  25 days ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago