മുക്രി അയ്മദിന്റെ സാഹസികത
ഹെർക്കുലീസിന്റെ കായികശേഷി, മൂന്നര അടി നെഞ്ച് വിരിവ് - മലബാർ സമരം കഴിഞ്ഞിട്ടും ബ്രിട്ടീഷ് പട്ടാളത്തിന് പിടികൂടാൻ കഴിയാതിരുന്ന മുക്രി അയ്മദിന്റെ വിശേഷണങ്ങളാണിത്. കറുപ്പ് ചീനായി മാത്രം ധരിച്ചിരുന്ന പെരിന്തൽമണ്ണക്കാരനായ അയ്മദ് മലബാർ പോരാട്ടത്തിലെ പ്രധാന തലവനായിരുന്നു. മണ്ണാർക്കാട്, പെരിന്തൽമണ്ണ, കാളികാവ് എന്നിവിടങ്ങളിലെ സൈനിക സംഘട്ടനങ്ങളിൽ എന്തും ചെയ്യാൻ ഭയമില്ലാത്ത മുക്രിയെ ബ്രിട്ടീഷ് പട്ടാളത്തിനും പൊലിസിനും വലിയ ഭയമായിരുന്നു.
മലബാർ സമരത്തിന്റെ ആറു വർഷം കഴിഞ്ഞാണ് അയ്മദിനെ ബ്രിട്ടീഷ് സേനയ്ക്ക് പിടികൂടാൻ സാധിച്ചത്. ഏറനാട്ടിന്റെ മുക്കിലും മൂലയിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന അയ്മദിനെ തേടി പലതവണ ബ്രിട്ടീഷ് പട്ടാളമെത്തിയെങ്കിലും ആരും സൂചന നൽകാൻ തയാറായില്ല. എന്നാൽ അവസാനം ചാരസ്ത്രീയുടെ നേതൃത്വത്തിൽ നടത്തിയ ചതി പ്രയോഗത്തിലൂടെയാണ് മുക്രി അയ്മദ് പിടിക്കപ്പെടുന്നത്. പൊലിസുകാർ കൈകാലുകളിൽ മുളവെച്ചു കെട്ടിയാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ചരിത്ര രേഖകളിൽ കാണാം. പെരിന്തൽമണ്ണ സ്റ്റേഷനിലെത്താറായപ്പോൾ ഒരു കാലിലെ കെട്ടഴിഞ്ഞിരുന്നു. കെട്ടഴിഞ്ഞ ഒറ്റക്കാലുകൊണ്ട് അതിനടുത്തുണ്ടായിരുന്ന രണ്ടു പൊലിസുകാരെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവവും ബ്രിട്ടീഷ് രേഖകളിൽ വിവരിക്കുന്നുണ്ട്.
കോടതി വിചാരണയ്ക്കുശേഷം മുക്രി അയ്മദിനെ തൂക്കിക്കൊല്ലുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."