ഉത്സവാന്തരീക്ഷത്തില്‍ തച്ചമ്പാറയില്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കി
തച്ചമ്പാറ: പന്ത്രണ്ടു വര്‍ഷമായി നെല്‍കൃഷി നിര്‍ത്തിവെച്ചിരുന്ന വയലില്‍ കൃഷിയിറക്കിയപ്പോള്‍ നാടിനാകെ ഉത്സവമായി. തച്ചമ്പാറ പഞ്ചായത്തിലെ 11 ഏക്കര്‍ സ്ഥലത്താണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്.
തച്ചമ്പാറ പഞ്ചായത്തില്‍ അവശേഷിക്കുന്ന ഈ ഭൂമി നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് മണ്ണിട്ടു നികത്താതെ ഇട്ടിരുന്നത്. കൃഷി നഷ്ടമാണെന്ന് പറഞ്ഞു ഭൂവുടമകള്‍ കൃഷി നിര്‍ത്തിയതോടെ ഈ കൃഷിഭൂമി വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു.
തരിശുഭൂമിയില്‍ കൃഷിയിറക്കുകയൊ അല്ലാത്ത പക്ഷം ഭൂമിയുള്ളവര്‍ അത് കൃഷിക്കായി പാട്ടത്തിനു നല്‍കുകയൊ ചെയ്യണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് തച്ചമ്പാറ കൃഷി ഓഫിസര്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി കൃഷി ചെയ്യാന്‍ പാട്ടത്തിനു നല്‍കാന്‍ തീരുമാനമായത്. യന്ത്രസഹായത്തോടെ വയല്‍ ഉഴുതലും ഞാറു നടലും ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത ഞാറു നടലിന്റെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സഫീര്‍ അധ്യക്ഷനായി. നൗഷാദ് ബാബു, പുഷ്പലത, എ. രാജഗോപാല്‍, പി. സാദിഖലി, സിദ്ധിഖ്, സുന്ദരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."