HOME
DETAILS

കലക്ടറെ ചോദ്യം ചെയ്ത ഖിലാഫത്ത് പ്രസിഡന്റ്

  
backup
August 10 2022 | 20:08 PM

qilfat-movement


കോഴിക്കോട് ഖിലാഫത്ത് കമ്മിറ്റി ഓഫിസിൽ മുന്നറിയിപ്പില്ലാതെ മലബാർ കലക്ടർ തോമസും പൊലിസ് സൂപ്രണ്ട് ഹിച്ച് കോക്കും കയറിച്ചെന്നു. ജോലിയിൽ വ്യാപൃതനായി ഓഫിസിലുണ്ടായിരുന്ന ഖിലാഫത്ത് പ്രസിഡന്റ് വന്നവരുടെ മുഖത്തുപോലും നോക്കാതെ ജോലി തുടർന്നു. മേശയിൽ കൈ തട്ടി ഹിച്ച്‌ കോക്ക് പ്രസിഡന്റിനു നേരെ ആക്രോഷിച്ചു "ഈ വന്നിരിക്കുന്നത് മലബാർ കലക്ടറല്ലേ, നിങ്ങൾ അദ്ദേഹത്തോട് ഉപചാരപൂർവം പെരുമാറാത്തതെന്താണ്?.


"ഇത് ഖിലാഫത്ത് കമ്മിറ്റി ഓഫിസാണ്, നിങ്ങളുടെ ഏതെങ്കിലും ഓഫിസിൽ മുൻകൂട്ടി അനുവാദം വാങ്ങാതെയും വിസിറ്റിങ് കാർഡ് കൊടുക്കാതേയും പ്രവേശിക്കാൻ നിങ്ങൾ അനുവദിക്കുമോ. ഇന്ത്യക്കാരെ വിലയില്ലാത്തതുകൊണ്ടല്ലേ നിങ്ങൾ ഇതുപോലെ ചെയ്യുന്നത്. എനിക്ക് തൽക്കാലം അദ്ദേഹത്തെ ബഹുമാനിക്കാൻ സമയമില്ല'- ഹിച്ച്‌ കോക്കിന്റേയും കലക്ടർ തോമസിന്റേയും മുഖത്തുനോക്കി പ്രസിഡന്റ് തന്റെ നിലപാട് പറഞ്ഞു.


മലബാർ മേഖലയിൽ ഖിലാഫത്ത് പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ച കട്ടിലശേരി മുഹമ്മദ് മുസ്ലിയാരായിരുന്നു ആ പ്രസിഡന്റ്. 1914 മുതലാണ് മലബാറിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലേക്ക് കട്ടിലശേരി മുഹമ്മദ് മുസ്ലിയാർ കടന്നെത്തിയത്. 1916ലെ പാലക്കാട് നടന്ന ഒന്നാം മലബാർ രാഷ്ട്രീയ സമ്മേളനത്തിലും പിന്നീടു നടന്ന മലബാർ കോൺഗ്രസ് സമ്മേളനങ്ങളുടേയും മുഖ്യസംഘാടകനായിരുന്നു. ചരിത്ര പ്രസിദ്ധമായ മഞ്ചേരി സമ്മേളനത്തിന്റെയും മുഖ്യസംഘാടകനായി. 1921ലെ മലബാർ വിപ്ലവകാലത്ത് മലബാറിലെ ഖിലാഫത്ത് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു മുസ്ലിയാർ. ആൻഡമാൻ സ്‌കീമിനെതിരേയും മാപ്പിള ഔട്ട് റേജിയസ് ആക്ട് റദ്ദാക്കുന്നതിനും വേണ്ടി ശക്തമായി നിലകൊണ്ടു. 1921ലെ ഖിലാഫത്ത് വിരുദ്ധ പോരാട്ടം ആരംഭിച്ച സമയം മുതൽ മുസ്ലിയാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ പട്ടാളത്തിനു പിടികൊടുക്കാതെ വെല്ലൂരിലേക്കും പിന്നീട് മദ്‌റാസിലേക്കും പോവുകയാണ് ചെയ്തത്. ഇവിടെയും പൊലിസ് അദ്ദേഹത്തെ തേടിയെത്തി. ഇതോടെ ഫ്രഞ്ച് അധീനതയിലുള്ള മറ്റൊരു സ്ഥലത്തേക്ക് തന്റെ താവളം മാറ്റി. ഖിലാഫത്ത് വിപ്ലവത്തിൽ ഉൾപ്പെട്ടവരുടെ കേസ് 1938ൽ പിൻവലിച്ചതോടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയെത്തിയത്. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ മുഖമായും കെ.പി.സി.സി ഭാരവാഹിയായും പ്രവർത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  26 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  27 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  31 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago