രണ്ട് മാസം മുമ്പ് സഊദിയിൽ മരിച്ച യു പി സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
ഹായിൽ: രണ്ട് മാസം മുമ്പ് സഊദി അറേബ്യയിലെ ഹായിലില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയും ഹായിലിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനുമായ ഇമ്രാന് അലി (28) ന്റെ മൃതദേഹമാണ് ആഗസ്റ്റ് അഞ്ചാം തിയതി രാവിലെ ലക്നൗ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ലക്നൗ എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ ലക്നൗ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.
മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഊഫ് എന്‍ കെ, സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ്സ് വെൽഫെയർ കോർഡിനേറ്റർ എൻ. കെ. അഫ്സാറുൽ ഹഖ് (യു.പി) എന്നിവർക്കും, എസ് ഡി പി ഐ ലക്നൗ മണ്ഡലം കമ്മറ്റിക്കും ഇമ്രാന് അലിയുടെ കുടുംബം നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."