വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ പുകവലി, വീഡിയോ വൈറല്‍: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി, വിഡിയോ...
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ നടപടി. 6.30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബോബി കതാരിയ എന്നയാളാണ് വിമാന സീറ്റില്‍ കിടന്ന് സിഗരറ്റ് കത്തിക്കുന്ന വീഡിയോ പങ്കുവച്ചത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി 23ന് ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കേന്ദ്രമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
New rule for Bobby kataria ? @JM_Scindia @DGCAIndia @CISFHQrs pic.twitter.com/OQn5WturKb
— Nitish Bhardwaj (@Nitish_nicks) August 11, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."