കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണത്തില്‍ വന്‍ വഴിത്തിരിവ്; പുരോഹിതന്റെ മകന്‍ അറസ്റ്റില്‍
കോട്ടയം: കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ വന്‍ വഴിത്തിരിവ്. മോഷണം നടത്തിയത് വൈദികന്റെ മകന്‍ തന്നെ. കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹേം പള്ളി വികാരിയായ പൂളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് വന്‍ കവര്‍ച്ച നടന്നത്.
വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തില്‍ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍, ഇന്നു വൈകീട്ടോടെ പ്രതിയും വൈദികന്റെ മകനുമായ ഷൈന്‍ നൈനാന്‍ അച്ഛനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വൈദികനും മകനും പൊലിസിനോട് വിവരം വെളിപ്പെടുത്തി.
വീട്ടില്‍ ആളില്ലാത്ത സമയത്ത് ആണ് അന്‍പത് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്റെ മകന്‍ ഷൈനോയിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."