കെ.എസ്.ആര്.ടി.സി പ്രതിസന്ധി; ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ക്കും,പ്രതികരണവുമായി മന്ത്രി
തിരുവനന്തപുരം:കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.കെ.എസ്.ആര്.ടി.സി യിലെ പ്രതിസന്ധികളുമായും ശമ്പള വിതരണവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ 17ന് വിവിധ ട്രേഡ് യൂണിനുകളുമായി കൂടുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ കാര്യങ്ങളും നടപ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ്്10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതില്‍ ഹൈക്കോടതി കെ.എസ്.ആര്.സി യെ വിമര്‍ശിച്ചിരുന്നു.
കെ.എസ്.ആര്.ടി.സി ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ് എന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് നിര്‍ത്തിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."